വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകന്‍ ക്ലാസിൽവെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മുറിക്ക് പുറത്ത് കാവലായി കൂട്ടുനിന്നത് സഹഅധ്യാപകനും; നടുക്കുന്ന പീഡനവിവരം പുറത്തുവന്നത് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കിയപ്പോള്‍, പോക്‌സോ ചേര്‍ത്ത് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍

ജോധ്പുര്‍: (www.kasargodvartha.com 11.06.2021) രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍കാര്‍ സ്‌കൂളില്‍ നിന്ന് പുറത്തു വരുന്നത് നടുക്കുന്ന വാര്‍ത്ത. 13 വയസ് പ്രായമുള്ള ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകന്‍ ക്ലാസിൽവെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. മുറിക്ക് പുറത്ത് കാവലായി കൂട്ടുനിന്നത് സഹഅധ്യാപകനും. കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്നും കണ്ടെത്തി.

ബലേസര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഷേഖല ഗ്രാമത്തിലാണ് സംഭവം. മൊകാംഗഢ് മേഖലയിലെ സര്‍കാര്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയെ അധ്യാപകന്‍ പലതവണ പീഡനത്തിന് ഇരയാക്കി. കുട്ടി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് അധ്യാപകരും ഇപ്പോള്‍ ഒളിവിലാണ്. 

News, National, India, Molestation, Teacher, Student, Case, Complaint, Father, Police, Top-Headlines, School Teacher Molested Class 6 Girl in Jodhpur, FIR Registered

മാര്‍ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാല്‍സംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകനായ സഹിറാം ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവരം പുറത്തുപറയരുതെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്.

Keywords: News, National, India, Molestation, Teacher, Student, Case, Complaint, Father, Police, Top-Headlines, School Teacher Molested Class 6 Girl in Jodhpur, FIR Registered

Post a Comment

Previous Post Next Post