city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാത വികസനത്തിന് 100 കോടി രൂപ അനുവദിച്ചു; ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ

ചെർക്കള: (www.kasargodavrtha.com 04.06.2021) കാസർകോട്ടെ പ്രധാനപ്പെട്ട സംസ്ഥാന പാതയായ ചെര്‍ക്കള - ജാല്‍സൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 100 കോടി രൂപ അനുവദിച്ചു. പ്രവൃത്തി ഉടന്‍ ടെൻഡർ ചെയ്യുമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.

                                                                          
ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാത വികസനത്തിന് 100 കോടി രൂപ അനുവദിച്ചു; ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ



ദേശീയപാത 66ൽ ചെര്‍ക്കള ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് കര്‍ണാടക സംസ്ഥാനത്തെ ജാല്‍സൂരില്‍ അവസാനിക്കുന്ന 39.138 കി മീ നീളമുള്ള പാതയാണിത്. ജില്ലയില്‍ ബിഎം ആൻഡ് ബിസി ചെയ്ത ആദ്യ റോഡ് ഇതായിരുന്നു. 2012-ല്‍ കെ എസ് ടി പിയാണ് പ്രവൃത്തി ഏറ്റെടുത്ത് ചെയ്‌തത്‌. 2015-ല്‍ ഉപരിതലം പൂര്‍ണമായി പുതുക്കേണ്ട ഈ റോഡിൽ കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റ പണികള്‍ ചെയ്തതല്ലാതെ 10 വർഷത്തോളമായി പ്രധാനപ്പെട്ട പ്രവർത്തികൾ ഒന്നും ചെയ്തിരുന്നില്ല. അതിനാൽ തന്നെ ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നു റോഡ്.

വളവുകളും, തിരിവുകളും ഏറെയുള്ള ഈ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. ഒട്ടനവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. കോട്ടൂര്‍ വളവില്‍ അപകടങ്ങളും മരണവും തുടർക്കഥയാവുന്ന അവസ്ഥയാണുള്ളത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ ശബരിമല സീസൺ സമയത്ത് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. നിലവില്‍ 5.50 മീറ്റര്‍ വീതി ടാറിങ് മാത്രമാണുള്ളത്. അപകടം കൂടാന്‍ ഇതും ഒരു കാരണമാണ്.

10 മുതല്‍ 12 മീറ്റര്‍ വരെ സ്ഥല ലഭ്യതയുള്ളതിനാൽ ഭൂമി ഏറ്റെടുക്കാതെ തന്നെ റോഡ് വികസിപ്പിക്കാൻ സാധിക്കും. കെ എസ് ടി പി തന്നെ റോഡ് ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റീബില്‍ഡ് കേരള പദ്ധതിയില്‍ ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പ്രോജക്ടിലാണ് ചെര്‍ക്കള- ജാല്‍സൂര്‍ റോഡും ഉള്‍പെട്ടിരിക്കുന്നത്.

ഒപിബിആര്‍സി (ഔട് പുട് ആൻഡ് പെര്‍ഫോമന്‍സ് ബേയ്‌സ്ഡ് റോഡ് കോണ്‍ട്രാക്റ്റ്) വ്യവസ്ഥ പ്രകാരമായിരിക്കും റോഡ് വികസനം. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ഏഴ് കൊല്ലത്തോളം റോഡ് പൂര്‍ണമായി സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന വ്യവസ്ഥയാണ് ഒപിബിആര്‍സി. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യ നിവേദനത്തില്‍ തന്നെ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാത വിഷയം മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

Keywords: Kasaragod, Cherkala, Kerala, News, MLA, Road, Development Project, National Highway, State, Minister, Rs 100 crore sanctioned for Cherkala-Jalsur state highway development.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL