city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു പരിസ്ഥിതി ദിനം കൂടി: സംരക്ഷിക്കുന്നതിന് പകരം ഓരോ പുഴയും പാതയോരവും ചീഞ്ഞ് നാറുന്നു

ബേക്കൽ: (www.kasargodvarth.com 05.06.2021) മറ്റൊരു പരിസ്ഥിതി ദിനം കടന്ന് പോവുന്നു. സംരക്ഷിക്കുന്നതിന് പകരം ഓരോ പുഴയും പാതയോരവും ചീഞ്ഞ് നാറി കൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ ഓരോ വർഷം കഴിയുന്തോറും പരിപാലിക്കുന്നതിന് പകരം നാം നശിപ്പിക്കുകയാണ്.

                                             
ഒരു പരിസ്ഥിതി  ദിനം  കൂടി: സംരക്ഷിക്കുന്നതിന് പകരം ഓരോ പുഴയും പാതയോരവും ചീഞ്ഞ് നാറുന്നു





ബേക്കൽ പാലത്തിന് സമീപവും പുഴയിലും സാമൂഹിക വിരുദ്ധർ മാലിന്യം നിക്ഷേപിച്ചത് കാരണം ചീഞ്ഞ് നാറി മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഈ സ്ഥലത്ത് കോഴി മാലിന്യം അടക്കം തള്ളുന്നത് സ്ഥിരം കാഴ്ച്ചയാണ്.

ഇതിനെതിരെ ഐ എൻ എൽ പോലുള്ള രാഷ്ട്രീയ പാർടികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ആരോഗ്യ വകുപ്പ് അധികാരികൾ സി സി ടി വി ക്യാമറകൾ വെച്ച് കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പകർച്ചവ്യാധി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് പ്രദേശവാസികൾ. അനുദിനം നശിച്ച് കൊണ്ടിരിക്കുന്ന ബേക്കൽ പുഴയുടെ നെഞ്ചിലാണ് മാലിന്യം നിറച്ച ചാക്ക് കെട്ടുകൾ വലിച്ചെറിയുന്നത്.

ബി ആർ ഡി സി ലക്ഷങ്ങൾ മുടക്കി നിർമിച്ച ബോട് സെർവീസ് കേന്ദ്രം ഉപയോഗ ശൂന്യമായി കാട് മൂടി കിടക്കുന്നത് മൂലം രാത്രിയുടെ മറവിൽ വാഹനത്തിലെത്തിയാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പരിധിയിലെ വീടുകളിൽ നിന്ന് ഹരിതസേന എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘം പണം വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് ചാക്ക് കെട്ടുകളാക്കി പാതയോരത്ത് നിക്ഷേപിക്കുന്നത് എന്നാണ് ആരോപണം. അധികാരികളോട് പരാതിപെട്ടാൽ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡ് വെക്കും അതോടെ അവരുടെ പണി കഴിഞ്ഞുവെന്നും ആ ബോർഡിന് ചുവട്ടിൽ ആളുകൾ പിന്നെയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

Keywords:  Kasaragod, Kerala, News, Bekal, River, Road-side, Wastage-dump, Political party, Health-Department, One more environmental day: instead of conserving, every river and roadside stinks.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL