തോണികൾ കരയ്ക്ക് കയറ്റാനും കടലിൽ ഇറക്കാനും പള്ളിക്കര കടപ്പുറത്ത് പുതിയ സംവിധാനം; മീൻപിടുത്തക്കാർക്ക് ആശ്വാസം

ബേക്കൽ: (www.kasargodvartha.com 05.06.2021) തോണികൾ കരയ്ക്ക് കയറ്റാനും കടലിൽ ഇറക്കാനും പള്ളിക്കര കടപ്പുറത്ത് പുതിയ സംവിധാനം. തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണ് ഇതിന് വേണ്ടുന്ന സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് മീൻപിടുത്തക്കാർക്ക് വലിയ ആശ്വാസമാവുകയാണ്.

New system at Pallikkara beach for loading and unloading boatsകാൽമണിക്കൂറോളം അധ്വാനിച്ച് 20 ഓളം മീൻപിടുത്തക്കാർ ചേർന്നാണ് വലിയ തോണികൾ കരയ്ക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ആളെ കിട്ടാത്തത് കൊണ്ട് തോണി കടലിലിറക്കാൻ കഴിയാത്ത സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഇതിനെല്ലാം ഇപ്പോൾ പരിഹാരമാകുകയാണ്. വെറും രണ്ട് മിനുട് കൊണ്ട് തോണികൾ കടലിലിറക്കാനും കരയിൽ കയറ്റിവെക്കാനും കഴിയും. വലിയ അധ്വാനമുള്ള ജോലിയായിരുന്നു ഇത്.

ട്രാക്ടർ സംവിധാനത്തോടെയാണ് ഇവിടെ തോണികൾ കടലിലിറക്കുകയും കയറ്റുകയും ഇപ്പോൾ ചെയ്യുന്നത്. ഒരു വലിയ തോണി കയറ്റാനും ഇറക്കാനും 250 രൂപയാണ് വാങ്ങിക്കുന്നത്. ചെറിയ തോണികൾക്ക് പകുതിയിലും കുറവാണ് വാങ്ങുന്നത്.

ഇപ്പോൾ 50 ലേറെ തോണികളാണ് പള്ളിക്കര കടപ്പുറത്തുള്ളത്. ചാകര ഉണ്ടാകുന്ന സന്ദർഭങ്ങളിൽ 150 ലേറെ തോണികൾ പള്ളിക്കര കടപ്പുറത്ത് എത്താറുണ്ട്. കാറ്റും കോളും ഉണ്ടാകുമ്പോൾ ഏറ്റവും സുരക്ഷിതമായി തോണികൾ അടുപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് പള്ളിക്കര കടപ്പുറം. കണ്ണൂർ ജില്ലയിൽ പഴയങ്ങാടിയാണ് മീൻപിടുത്തക്കാർക്ക് യാനം അടുപ്പിക്കാനുള്ള സുരക്ഷിത കടപ്പുറം. ട്രോളിംഗ് നിലവിൽ വരുന്നതോടെ ബോടുകളും മറ്റും കയറ്റി വെക്കുമ്പോൾ കടപ്പുറങ്ങളിലെ തോണികൾ മാത്രമാണ് കടലിലിറങ്ങാറുള്ളത്.


Keywords: Kerala, kasaragod, News, Boat, fishermen, Sea, Pallikara, New system at Pallikkara beach for loading and unloading boats
< !- START disable copy paste -->

Post a Comment

Previous Post Next Post