city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാ ആശുപത്രിക്കു മുമ്പിലെ ഓലപ്പുരയിൽ അന്തിയുറങ്ങിയ വയോവൃദ്ധന് ഇനി സർക്കാർ കരുതൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2021) ജില്ലാ ആശുപത്രിക്കു മുമ്പിലെ ഓലപ്പുരയിൽ അന്തിയുറങ്ങിയ വയോവൃദ്ധന് ഇനി സർക്കാർ കരുതൽ. ആലപ്പുഴ സ്വദേശിയാണെന്നു കരുതുന്ന നാരായണനാണ് നന്മ മരം പ്രവർത്തകരുടെ ഇടപെടലിൽ രണ്ടാം ജന്മം കരഗതമായത്.

എല്ലാ ദിവസവും ആരെങ്കിലുമൊക്കെ നൽകുന്ന ഉച്ചഭക്ഷണവും വാങ്ങി കഴിച്ചായിരുന്നു വൃദ്ധൻ കഴിഞ്ഞിരുന്നത്. 60 വർഷം മുമ്പ് ബാംഗ്ലൂരിലേക്ക് നാടുവിട്ടതാണ് നാരായണൻ. ഇതിനിടയിൽ ജീവിതം മറന്നു പോയി. കല്യാണം കഴിച്ചിട്ടില്ല, ബന്ധുക്കൾ ആരുമില്ല, ബന്ധവുമില്ല.

ജില്ലാ ആശുപത്രിക്കു മുമ്പിലെ ഓലപ്പുരയിൽ അന്തിയുറങ്ങിയ വയോവൃദ്ധന് ഇനി സർക്കാർ കരുതൽ

തിരിഞ്ഞു നടക്കാൻ ഒരിടമില്ല, തലചായ്ക്കാനോ വിശപ്പകറ്റാനോ ആശ്രയമില്ല.! ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താനാണ് ജില്ലാ ആശുപത്രിയിേലേക്ക്‌ മാറ്റിയത്. ഇത്തരം സന്ദർഭങ്ങളിൽ സന്നദ്ധ സംഘടനകളെ സഹായുക്കുന്ന സാമൂഹ്യനീതി വകുപ്പിലെ ഷീബ മുംതാസ് നന്മമരം ഭാരവാഹി രാജൻ വി യുമായി‌ സംസാരിക്കുകയായിരുന്നു. ഓഫീസുകളിൽ ജീവനക്കാരില്ലാതെ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നിട്ടും കാരുണ്യത്തിന്റെ കൈയ്യൊപ്പിന് പതിവിലും വേഗതയുണ്ടായി. അങ്ങനെ തെരുവിൽ കഴിയുന്ന നാരായണേട്ടന് മഴയും വെയിലും കൊള്ളാതെ പട്ടിണിയില്ലാതെ സർക്കാരിൻറെ സംരക്ഷണത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് കിട്ടി.

കോവിഡ്‌ ടെസ്റ്റും, മറ്റ്‌ ആരോഗ്യ പരിശോധനകളും നടത്തി ശനിയാഴ്ച ഉച്ചയൊടെ പരവനടുക്കം ഓൾഡ്‌ ഏജ്‌ ഹോമിലെക്ക്‌ മാറ്റി. ഏതാനും ദിവസം മുമ്പാണ് തെരുവിൽ കഴിഞ്ഞിരുന്ന ചിന്നമ്മക്ക് നന്മമരം പ്രവർത്തകർ സുരക്ഷിത താവളം ഒരുക്കിയത്.

Keywords:  Kerala, News, Kasaragod, Kanhangad, District-Hospital, Man, Helping hands, Government care for the elderly who in a hut in front of the district hospital.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL