city-gold-ad-for-blogger
Aster MIMS 10/10/2023

ഇടിയുന്ന മേൽക്കൂരയ്ക്ക് താഴെ ഇല്ലായ്മയുടെ പാഠങ്ങൾ; ഓൺലൈൻ പഠനസൗകര്യമില്ലാതെ ദുരിതം പേറി നാലു വിദ്യാർഥികൾ

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.06.2021) മലമുകളിലെ മലഞ്ചെരുവിലെ ചോർന്നൊലിക്കുന്ന വീട്, മൺതറയിൽ പേനകൾ വിഴുങ്ങുന്ന മണ്ണ്, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചു നിലത്തിരുന്ന് പഠിക്കുന്ന കൊച്ചു മക്കൾ. ഇവരുടെ കൈയിൽ സ്മാർട് ഫോണുകളോ വീട്ടിൽ ടെലിവിഷനോ ഇല്ല. ലോക് ഡൗൺ കാലത്തെ പൊതു വിദ്യാഭ്യാസം ഓൺലൈൻ വഴി ആരംഭിച്ചപ്പോൾ അതിനുള്ള സാഹചര്യം പോലുമില്ല ഇവർക്ക്‌.
                                                                        
ഇടിയുന്ന മേൽക്കൂരയ്ക്ക് താഴെ ഇല്ലായ്മയുടെ പാഠങ്ങൾ; ഓൺലൈൻ പഠനസൗകര്യമില്ലാതെ ദുരിതം പേറി നാലു വിദ്യാർഥികൾ


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കരുവങ്കയത്തെ ദമ്പതികളുടെ മക്കളായ നാലു വിദ്യാർഥികളുടെ അവസ്ഥ വളരെ ദയനീയമാണ്. രണ്ട് മുറികൾ മാത്രമുള്ള വീട്ടിൽ എട്ട് പേർ തിങ്ങിയും ഇടുങ്ങിയയും കഴിയുന്നു എന്നതും സങ്കടകരമായ ജീവിത കഥയാണ്. ഇതിൽ അഞ്ച് പേരും സ്ത്രീകളാണ്. മഴക്കാലം കൂടി ആരംഭിച്ചതോടെ ഈ ദുരിത വീട്ടിൽ ഇല്ലായ്മകളുടെ പാഠങ്ങൾ കണ്ണീരണിഞ്ഞു കൊണ്ട് പഠിക്കുകയാണ് നാലുപേരും. ഇവരുടെ ആറു മക്കളിൽ നാലു പേരാണ് ഇപ്പോൾ പഠിക്കുന്നത്.

മൂത്ത മകൾ വിവാഹം കഴിഞ്ഞുപോയി. രണ്ടാമത്തെ മകന് ഇടയ്ക്ക് ലഭിക്കുന്ന കൂലിപ്പണിയിലെ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഭർത്താവിന് സുഖമില്ലാത്തതിനാൽ ഭാര്യയ്ക്ക് ജോലിക്ക് പോകാനും സാധിക്കുന്നില്ല.

മകൾ ഭീമനടി ബേബി ജോൺ മെമോറിയൽ ഐ ടി ഐയിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. അതിന്റെ ഇളയ ആൺകുട്ടി കണ്ണൂർ ജില്ലയിലെ കതിരൂർ ഗവ. ഹയർ സെകൻഡറി സ്കൂളിലാണ് പഠിക്കുന്നത്. മറ്റൊരു മകൻ പ്ലസ് വണിലാണ്. അതിന്റെ ഇളയ മകൾ കാവുംബായി ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ പത്താം തരത്തിൽ പഠിക്കുന്നു. ഏറ്റവും ഇളയ കുട്ടി മാലോത്ത്‌ കസബ ഹയർ സെകൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

നിന്നുതിരിയാൻ ഇടമില്ലാത്ത വീട്ടിൽ നാലു കുട്ടികൾ നരകയാതനയ്ക്കൊപ്പം ഓൺലൈൻ പഠനം കൂടി നടത്തുന്നു, അയൽ വീട്ടിൽ പോയി എന്നു മാത്രം. അവിടത്തെ ടെലിവിഷൻ മാത്രമാണ് ഈ കുട്ടികൾക്ക് ഇപ്പോൾ ആശ്രയം. മാലോത്ത്‌ കസബയിലെ അധ്യാപകർ എത്തി ഇവർക്ക് ഭക്ഷണസാധനങ്ങൾ നൽകിയിരുന്നു. എന്നാൽ ഓൺലൈൻ പഠനത്തിന്ന് സംവിധാനം ഒരുക്കിയിട്ടില്ല.

വെസ്റ്റ് എളേരി പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട മുടന്തേൻ പാറ ഊരിൽ പെട്ടവരാണ് ഇവരുടെ കുടുംബം. എന്നാൽ വർഷങ്ങളായി കരുവാങ്കയത്ത് ഒറ്റപ്പെട്ട ഒരു പട്ടിക വർഗ കുടുംബമായി കഴിയുകയാണിവർ. അവഗണനയുടെ മലമുകളിൽ ദുരിതം നിറഞ്ഞ ജീവിതത്തിനിടയിലും പഠനത്തിൽ മിടുക്കരായ കുട്ടികളെ സഹായിക്കുവാൻ അലിവുള്ള മനസുകൾ എത്തുമെന്ന് തന്നെയാണ് ഇവർ കരുതുന്നത്.

Keywords: Kasaragod, Kerala, News, Vellarikundu, Education, Students, Lockdown, COVID-19, Corona, Mobile, Plastic, Panchayath, Four students suffer from lack of online study facilities.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL