city-gold-ad-for-blogger
Aster MIMS 10/10/2023

ഈ വർഷവും ഹജ്ജിന് വിദേശ രാജ്യങ്ങൾക്ക് അനുമതിയില്ല; പ്രവേശനം സൗദി പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും മാത്രം; 60,000 പേർക്ക് പങ്കെടുക്കാം

റിയാദ്: (www.kasargodvartha.com 12.06.2021) കോവിഡ് കാരണം ഈ വർഷത്തെ ഹജ്ജും രാജ്യത്തിനകത്തുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദിഅറേബ്യ അറിയിച്ചു. വിദേശ രാജ്യങ്ങൾക്ക് അനുമതിയില്ല. സൗദി പൗരന്മാർക്കും പ്രവാസികൾക്കുമായി 60,000 പേർക്കാണ് അനുമതി. കഴിഞ്ഞവർഷവും രാജ്യത്തിനകത്ത് തന്നെയുള്ള വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഹജ്ജ് തീർഥാടനം.

ഈ വർഷവും ഹജ്ജിന് വിദേശ രാജ്യങ്ങൾക്ക് അനുമതിയില്ല; പ്രവേശനം സൗദി പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും മാത്രം; 60,000 പേർക്ക് പങ്കെടുക്കാം

സർകാരിന്റെ കീഴിലുള്ള പ്രസ് ഏജൻസിയാണ് തീരുമാനം പുറത്തുവിട്ടത്. ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജ് 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പങ്കെടുക്കുന്ന എല്ലാവരും വാക്സിനെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

തീർഥാടകരുടെ ആരോഗ്യം, സുരക്ഷ, അവരുടെ രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Keywords:  World, News, Hajj, Islam, Religion, Gulf, Makkah, Madeena, COVID-19, Corona, Saudi Arabia, COVID: Hajj is for Saudi nationals and expatriates only; 60,000 people can attend.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL