city-gold-ad-for-blogger
Aster MIMS 10/10/2023

ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങൾ; യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ വേണം, ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍, അറിയാം കൂടുതൽ നിയന്ത്രണങ്ങൾ

കാസർകോട്: (www.kasargodvartha.com 03.05.2021) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് ഒമ്പത് വരെ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏർപെടുത്തി. അവശ്യവിഭാഗങ്ങള്‍‍ക്ക് മാത്രമാണ് യാത്രയ്ക്കും പ്രവർത്തികൾക്കും അനുമതിയുള്ളത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങൾ; യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ വേണം, ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍, അറിയാം കൂടുതൽ നിയന്ത്രണങ്ങൾ

1) സംസ്ഥാന- കേന്ദ്ര സര്‍കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ല. അല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം. ഇത്തരം സ്ഥാപനങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാര്‍ ഉണ്ടോയെന്ന് സെക്ടറല്‍ മജിസിട്രേറ്റുമാര്‍ പരിശോധന നടത്തും.

2) അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖപ്രകാരം മാത്രമേ അനുവദിക്കു.

3) ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ- ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കയ്യിൽ കരുതണം.

4) ടെലികോം സെര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.

5) രോഗികള്‍, അവരുടെ കൂടെയുള്ള സഹായികള്‍ എന്നിവര്‍ക്കും അടിയന്തര സാഹചര്യത്തില്‍ ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍, ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍-പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.

6) വാഹനങ്ങളുടെ അറ്റകുറ്റപണി, സെര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തിക്കാം.

7) ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

8) എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം.

9) രാത്രി ഒമ്പത് മണിക്കു മുമ്പ് കടകള്‍ അടയ്ക്കണം.

10) റെസ്റ്റോറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കു. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

11) ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകള്‍ ഇന്റര്‍നെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

12) ദീര്‍ഘദൂര ബസുകള്‍, ട്രെയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കോവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.

13) വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

14) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

15) അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കോവിഡ് പ്രോടോകോള്‍ പാലിച്ച് ജോലിചെയ്യാം.

16) ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.


Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Shop, Vehicle, Marriage, Hospital, Mask, Hotel, Strict restrictions from Tuesday to Sunday; Passengers need travel documents, a maximum of 50 people at places of worship.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL