മംഗളൂറു ബന്ദർ തുറമുഖത്ത് മീൻ മൊത്ത - ചില്ലറ വിൽപന നിരോധിച്ചു; കാസർകോട്ടുകാർക്കും നിരാശ

മംഗളൂറു: (www.kasargodvartha.com 04.05.2021) ബന്ദർ പഴയ തുറമുഖത്ത് മീൻ മൊത്ത - ചില്ലറ വിൽപന ജില്ലാ ഭരണകൂടം നിരോധിച്ചു. മീൻ വാങ്ങുന്നതിനായി നിരവധി പേർ എത്തുന്നത് കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഡെപ്യൂടി കമീഷണർ ഡോ. രാജേന്ദ്ര കെ വി അറിയിച്ചു.

                                                                             
Kasaragod, Kerala, News, Sale, Fish, Mangalore, Karnataka, Top-Headlines, Ban, Retail sale, purchase of fish banned at Bunder Port.


നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴയും കർശന നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ പ്രദേശത്ത് അനാവശ്യമായി വരുന്നവർക്കും നടപടി നേരിടേണ്ടിവരും. എല്ലാവരും അവരവരുടെ പ്രദേശങ്ങളിലുള്ള മാർകെറ്റുകളിൽ നിന്ന് മീൻ വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സബന്ധിച്ചു ചർച ചെയ്യാനായി ഡെപ്യൂടി കമീഷണർ യോഗം വിളിച്ചിരുന്നു. എംഎൽഎ മാരും ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

പ്രദേശത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി നിയമങ്ങൾ ലംഘിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടുതൽ ഹോം ഗാർഡുകളെയും പൊലീസിനെയും ബന്ദർ പ്രദേശത്ത് വിന്യസിക്കുമെന്നും ഡെപ്യൂടി കമീഷണർ വ്യക്തമാക്കി.

കുറഞ്ഞ വിലയ്ക്ക് മീൻ ലഭിക്കുമെന്നതിനാൽ കാസർകോട്ട് നിന്നടക്കം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മീൻ വാങ്ങുന്നതിനായി മൊത്ത വിൽപ്പനക്കാരും ഏറെ ഇവിടേക്ക് എത്താറുണ്ട്. പുതിയ തീരുമാനം ഇവരെയെല്ലാം നിരാശരാക്കുന്നതാണ്.


Keywords: Kasaragod, Kerala, News, Sale, Fish, Mangalore, Karnataka, Top-Headlines, Ban, Retail sale, purchase of fish banned at Bunder Port.

< !- START disable copy paste -->

Post a Comment

Previous Post Next Post