ശക്തമായ ഇടിമിന്നലിൽ തെങ്ങിൽ തീ പിടിച്ചു: വിവിധയിടങ്ങളിലെ ഗൃഹോപകരണങ്ങളും കത്തി നശിച്ചു: ഭയന്ന് വിറച്ച് വീട്ടുകാർ, വിഡിയോ കാണാം
May 13, 2021, 16:17 IST
മാങ്ങാട്: (www.kasargodvartha.com 13.05.2021) ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. മാങ്ങാട് കൂളികുന്നിലെ ബി എം മസീഹയുടെ വീടിനോട് ചേർന്ന തെങ്ങാണ് ഇടിമിന്നലേറ്റ് കത്തി നശിച്ചത്.
വീടിൻ്റെ മോടോറിനും മറ്റ് വീട്ടുപകരണങ്ങൾക്കും കേട് പാട് സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വീട്ടുകാർ നോമ്പ് തുറക്കുന്നതിനിടയിലാണ് അതിശക്തമായ ഇടിമിന്നൽ ഉണ്ടായത്. മിന്നൽ തെങ്ങിന് കൊണ്ടത് കാരണമാണ് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
അയൽവാസികൾ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാർ ബഹളം വെയ്ക്കുന്നതും മിന്നൽ വീണ തെങ്ങ് കത്തുന്നതും കണ്ടത്. ഒപ്പം തന്നെ നല്ല മഴയുണ്ടായത് കൊണ്ട് തീപിടിച്ച് കത്തിയ തെങ്ങ് പെട്ടന്ന് തന്നെ കെട്ടടങ്ങി.
വെള്ളിക്കോത്ത് റിട. എസ്ബിഐ ഉദ്യോഗസ്ഥൻ കുഞ്ഞിക്കണന്റെ വീട്ടിലെ സ്വിച് ബോർഡ്, വയറിംഗ്, ഗൃഹോപകരണങ്ങളും ബുധനാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ കത്തി നശിച്ചു.
Keywords: News, Mangad, Lightning, Kasaragod, Kerala, State, Rain, Heavy thunder, Household appliances, Heavy thunder and lightning: Damage to household appliances.
< !- START disable copy paste -->