city-gold-ad-for-blogger
Aster MIMS 10/10/2023

വാട്സാപ് പ്രണയം; 22 കാരി ബേക്കലിൽ നിന്നും 20 കാരനൊപ്പം തൃശ്ശൂരിലേക്ക് ഒളിച്ചോടി

ബേക്കല്‍: (www.kasargodvartha.com 13.04.2021) വാട്സാപ് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 22 കാരി ബേക്കലിൽ നിന്നും 20കാരനൊപ്പം തൃശ്ശൂരിലേക്ക് ഒളിച്ചോടി. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയെ തൃശ്ശൂരില്‍ കണ്ടെത്തി. പെരിയയ്ക്ക് സമീപത്തെ 22 കാരിയാണ് തൃശ്ശൂര്‍ തച്ച പ്രത്തെ അക്ഷയ്‌യുടെ കൂടെ ഒളിച്ചോടിയത്‌.

വാട്സാപ് പ്രണയം; 22 കാരി ബേക്കലിൽ നിന്നും 20 കാരനൊപ്പം തൃശ്ശൂരിലേക്ക് ഒളിച്ചോടി


വാട്‌സ്‌ അപിലൂടെ പ്രണയം മൊട്ടിട്ട ഇവര്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വസ്ത്രം സ്റ്റിച്‌ ചെയ്യാന്‍ പോകുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങിയ പെൺകുട്ടിയെ അക്ഷയ്‌ പെരിയയിലെത്തി തൃശ്ശൂരിലുള്ള വീട്ടിലേക്ക്‌ കൂട്ടി കൊണ്ട്‌ പോകുകയായിരുന്നു. മകളെ കാണാത്തിനെ തുടര്‍ന്ന്‌ മാതാവ് ബേക്കല്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ തൃശ്ശൂര്‍ ഭാഗത്തുണ്ടെന്ന്‌ വിവരം ലഭിച്ചത്‌. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ പെൺകുട്ടിയെ അക്ഷയ്‌യുടെ വീട്ടില്‍ കണ്ടെത്തിയത്‌. കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയക്കും.

Keywords:  Kerala, News, Kasaragod, Bekal, Thrissur, Man, Woman, Love, Social-Media, Missing, Complaint, Police, Investigation, Whatsapp, WhatsApp love; 22-year-old fled from Bekal with the 20-year-old to Thrissur.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL