1.3 കോടിയുടെ സ്വർണവുമായി കാസർകോട് സ്വദേശികളടക്കം മൂന്ന് പേർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂർ: (www.kasargodvartha.com 07.04.2021) ബുധനാഴ്ച മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി 1.3 കോടിയുടെ സ്വർണവുമായി കാസർകോട് സ്വദേശികളടക്കം മൂന്ന് പേർ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട്ടെ മുഹമ്മദ് അശ്‌റഫ്, അബ്ദുല്ല കുഞ്ഞി മുഹമ്മദ്, കണ്ണൂർ സ്വദേശി രജീശ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.8 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തു.
                                                                             
Kerala, News, Kannur, Airport, Kasaragod, Natives, Arrest, Gold, Top-Headlines, Police, Case, Custody, Three persons, including Kasaragod residents, arrested at Kannur airport with gold worth Rs 1.3 crore.

ശാർജയിൽ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന അശ്‌റഫ് കാലിൽ ഒളിപ്പിച്ചാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഗോ എയർ വിമാനത്തിൽ എത്തിയ രാജീശ് മലാശയത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ശാർജയിൽ നിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ അബ്ദുല്ല കുഞ്ഞി പാകെറ്റുകളാക്കി കാലിനു താഴെ ഒട്ടിച്ചാണ് സ്വർണം കടത്തിയത്.

അസിസ്റ്റന്റ് കമീഷണർ മധുസൂദന ഭട്ടിന്റെ നേതൃത്തിലാണ് യാത്രക്കാരെ പിടികൂടിയത്.

Keywords: Kerala, News, Kannur, Airport, Kasaragod, Natives, Arrest, Gold, Top-Headlines, Police, Case, Custody, Three persons, including Kasaragod residents, arrested at Kannur airport with gold worth Rs 1.3 crore.
< !- START disable copy paste -->

Post a Comment

Previous Post Next Post