സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ പ്രസിഡന്റ്

കാസർകോട്: (www.kasargodvartha.com 07.04.2021) താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തോടെ ഒഴിവു വന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കാസർകോട് ജില്ലാ പ്രസിഡന്റായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെ തെരെഞ്ഞെടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം, ദേളി സഅദിയ്യ പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഫൈനാന്‍സ് സെക്രടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ് ആറ്റക്കോയ തങ്ങൾ.
                                                                             
Kasaragod, Kerala, News, Samastha, President, Sayyed KS Atakoya Thangal Kumpol Samastha Kerala Jamiyyathul Ulama Kasargod District President.

ജില്ലാ മുശാവറ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍ ചര്‍ച്ച അവതരിപ്പിച്ചു. ഒഴിവു വന്ന 40 അംഗ ജില്ലാ മുശാവറയിലേക്ക് സുലൈമാന്‍ സഖാഫി ദേശാംകുളത്തിനെയും ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടിയെയും തെരെഞ്ഞെടുത്തു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് അശ്‌റഫ് അസ്സഖാഫ് ആദൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരൂര്‍, വൈ എം അബ്ദുർ റഹ്‌മാൻ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മൂസല്‍ മദനി തലക്കി, സയ്യിദ് ഇബ്‌റാഹീം ഹാദി സഖാഫി ചൂരി, അബ്ദുല്‍ മജീദ് ഫൈസി കൊടിയമ്മ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ഹസന്‍ കുട്ടി മദനി ദേലമ്പാടി, അബൂബകര്‍ ബാഖവി അഴിത്തല, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്‌റാഹീം ദാരിമി ഗുണാജെ, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, കെ പി അബ്ദുർ റഹ്‌മാൻ സഖാഫി പഴയകടപ്പുറം, മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി, അബ്ദുല്ല ബാഖവി മൗക്കോട്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സകരിയ്യ ഫൈസി മജിര്‍പ്പള്ള, അബൂബകര്‍ കാമില്‍ സഖാഫി അന്നടുക്ക സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Samastha, President, Sayyed KS Atakoya Thangal Kumpol Samastha Kerala Jamiyyathul Ulama Kasargod District President.

< !- START disable copy paste -->

Post a Comment

Previous Post Next Post