city-gold-ad-for-blogger
Aster MIMS 10/10/2023

ഏപ്രിൽ 24നും 25നും അവശ്യ സെർവീസുകൾ മാത്രം; നിയന്ത്രണങ്ങളും അനുവദനീയമായ കാര്യങ്ങളും അറിയാം

കാസർകോട്: (www.kasargodvartha.com 22.04.2021) കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 24, 25 തീയതികളിൽ അവശ്യ സെർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഏപ്രിൽ 24ന് സർകാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. ഇത് സംബന്ധിച്ച് ചീഫ് സെക്രടറിയാണ് ഉത്തരവിറക്കിയത്.

ഏപ്രിൽ 24നും 25നും അവശ്യ സെർവീസുകൾ മാത്രം; നിയന്ത്രണങ്ങളും അനുവദനീയമായ കാര്യങ്ങളും അറിയാം

1. അവശ്യ സർവീസുകൾ, കോവിഡ്-19 പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര, സംസ്ഥാന സർകാർ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും കോർപറേഷനുകളും പൂർണമായും പ്രവർത്തിക്കും. ഇവയുടെ ഓഫീസർമാർ/ജീവനക്കാർ എന്നിവർക്ക് സഞ്ചാര നിയന്ത്രണമില്ല.

2. 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ, എമർജൻസി സെർവീസുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ/കമ്പനികൾ/സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ സ്ഥാപനം/സംഘടന നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര അനുവദിക്കും.

3. ടെലികോം, ഇൻറർനെറ്റ് സേവനദാതാക്കളുടെ ജീവനക്കാരെയും വാഹനങ്ങളെയും സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുവദിക്കും. ഐടി, ഐടി ഇനേബിൾഡ് സെർവീസ് ജീവനക്കാരിൽ അവശ്യം വേണ്ട സ്റ്റാഫും ജീവനക്കാരും മാത്രമേ ഓഫീസിൽ ജോലി ചെയ്യാവൂ.

4. അത്യാഹിത ചികിൽസ ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, ബന്ധുക്കൾ, വാക്‌സിനേഷൻ എടുക്കാനുള്ളവർ എന്നിവർക്ക് രേഖ കാണിച്ചാൽ യാത്ര അനുവദിക്കും.

5. ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ആളുകൾ വീട്ടിൽ നിന്നിറങ്ങുന്നത് കുറയ്ക്കാൻ ഹോം ഡെലിവറി പരമാവധി പ്രോൽസാഹിപ്പിക്കും. പ്രവർത്തനം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം.

6. ഹോടെലുകളിലും റെസ്‌റ്റോറൻറുകളിലും ടേക് എവേ കൗണ്ടറുകൾ, ഹോം ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.

7. ദീർഘദൂര ബസ്‌ സെർവീസുകൾ, ട്രെയിനുകൾ, വ്യോമഗതാഗതം എന്നിവ അനുവദനീയമാണ്. ഈ യാത്രക്കാർക്ക് സഹായമായി വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ്‌ സ്‌റ്റോപുകൾ, ബസ് ടെർമിനലുകൾ, ബസ്‌ സ്റ്റാൻഡുകൾ എന്നിവയിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ, ടാക്‌സി വാഹനങ്ങൾ എന്നിവ അനുവദിക്കും. യാത്രാരേഖകൾ, ടികെറ്റ് എന്നിവയോടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം യാത്രകൾ.

8. കോവിഡ് ജാഗ്രതാ പോർടലിൽ രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താം.

Keywords: Kerala, News, Kasaragod, COVID-19, Corona, Mask, Trending, Top-Headlines, Shop, Hotel, Government, Vehicle, Hospital, Only Essential services allowed on April 24 and 25 only; Know the restrictions and what is allowed.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL