സൗദി അറേബ്യയിൽ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് പ്രവാസി ദാരുണമായി മരിച്ചു; നിയന്ത്രണം വിട്ട വണ്ടി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

മംഗളുരു: (www.kasargodvartha.com 03.04.2021) സൗദി അറേബ്യയിൽ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് പ്രവാസി ദാരുണമായി മരിച്ചു. കുന്ദാപൂർ മെൽക്കരിയിലെ നാഗരാജ് സാരംഗ (57) ആണ് മരിച്ചത്. പരേതനായ പാണ്ഡുരംഗ സാരംഗയുടെ മകനാണ്.
                                                                                       

ലിജാമൻ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കമ്പനി വാഹനം ഓടിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്. ഇതേ തുടർന്ന് അദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്‌തു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നു.

നാഗരാജിന്റെ മൃതദേഹം ശനിയാഴ്ച മംഗളൂരു വിമാനത്താവളം വഴി കുന്ദാപൂരിലേക്ക് കൊണ്ടുവരും.

Keywords: Mangalore, Karnataka, Saudi Arabia, News, Accident, Death, Obituary, Top-Headlines, Expatriate dies in crash while driving in Saudi Arabia.

< !- START disable copy paste -->

Post a Comment

Previous Post Next Post