ഉദുമയിൽ വ്യാപാരികൾക്കും ഡ്രൈവർമാർക്കും കോവിഡ്‌ നെഗറ്റീവ്‌ സെർടിഫികറ്റ്‌ നിർബന്ധം

ഉദുമ: (www.kasargodvartha.com 29.04.2021) കോവിഡ്‌ വ്യാപനത്തെതുടർന്ന്‌ ഉദുമ പഞ്ചായത്തിലെ വ്യാപാരികൾക്കും പൊതുവാഹനങ്ങളിലെ ഡ്രൈവർമാർക്കും കോവിഡ്‌ നെഗറ്റീവ്‌ സെർടിഫികറ്റ്‌ നിർബന്ധമാക്കാൻ സെക്ടറൽ മജിസേ്‌ട്രറ്റിന്റെയും മാഷ്‌ നോഡൽ ഓഫീസർമാരുടെയും യോഗം തീരുമാനിച്ചു.

COVID Negative Certificate Mandatory for Traders and Drivers in Uduma

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുറക്കുന്നതിനുമായി മാഷ്‌ നോഡൽ ഓഫീസർമാരെ ഉൾപ്പെടുത്തി വാർഡ്‌ തല ജാഗ്രതാ സമിതികൾ വിളിച്ചുചേർക്കും. പഞ്ചായത്തിലെ മുഴുവൻ കടകളിലും തട്ടുകടകളിലും പരിശോധന നടത്തും. തൊഴിലാളികൾക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സെർടിഫികറ്റ്‌ ഉണ്ടെന്നും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നണ്ടെന്നും ഉറപ്പ്‌ വരുത്തും. 

വിവാഹം ഉൾപ്പെടയുള്ള ചടങ്ങുകൾ നടത്തുന്ന വീടുകളിൽ ബോധവൽക്കരണം നടത്തും. വാഹനങ്ങളിൽ പാലിക്കേണ്ട കോവിഡ്‌ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നണ്ടോ എന്ന് പരിശോധിക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനും കർശന നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌ കെ വി ബാലകൃഷ്‌ണൻ, സ്‌റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ പി സുധാകരൻ, സൈനബ അബൂബകർ, മെഡികൽ ഓഫീസർ ഡോ. മുഹമ്മദ്‌, ഹെൽത് ഇൻസെപ്‌കടർ അജിത്ത്‌, കെ ജെ പ്രഭാകുമാർ, പി ബിന്ദു, മുഹമ്മദ്‌ ശമീർ എന്നിവർ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Health, Health-Department, Uduma, Test, Negative, Report, COVID Negative Certificate Mandatory for Traders and Drivers in Uduma.
< !- START disable copy paste -->


Post a Comment

Previous Post Next Post