city-gold-ad-for-blogger
Aster MIMS 10/10/2023

തെരെഞ്ഞടുപ്പ് ഫന്‍ഡിലേക്ക് പിരിവ് നൽകിയില്ല; നിർമാണത്തിലുളള വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ യുടെ പതാക നാട്ടിയാതായി പരാതി; പൊലീസ് കേസെടുത്തു; 'ആരോപണം അടിസ്ഥാന രഹിതം' വിശദീകരണവുമായി പാര്‍ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.04.2021) തിരഞ്ഞെടുപ്പ് ഫന്‍ഡ് പിരിവ് നൽകാൻ വൈകിയതിന്റെ പേരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച്‌ ഡി വൈ എഫ്‌ ഐയുടെ കൊടി നാട്ടിയാതായി പരാതി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി എം റാസിഖിന്റെ വീടിന്റെ തറയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ പൊളിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ ചില പാർടി പ്രവർത്തകർ എത്തി കൊടി നീക്കം ചെയ്തിട്ടുണ്ട്. സി പി എം ഭരിക്കുന്ന അജാനൂർ പഞ്ചായത്തിൽ വീട് നിർമാണ അനുമതിക്ക് അപേക്ഷ നൽകിയപ്പോൾ റാസിഖിന്റെ വീട്ടിലെത്തിയ പാർടി പ്രവർത്തകർ തിരഞ്ഞെടുപ്പ് ഫന്‍ഡ് ആവശ്യപ്പെട്ടിരുന്നു. പണം നൽകാമെന്ന് റാസിഖ് ഏറ്റിരുന്നു.

തെരെഞ്ഞടുപ്പ് ഫന്‍ഡിലേക്ക് പിരിവ് നൽകിയില്ല; നിർമാണത്തിലുളള വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ യുടെ പതാക നാട്ടിയാതായി പരാതി; പൊലീസ് കേസെടുത്തു; 'ആരോപണം അടിസ്ഥാന രഹിതം' വിശദീകരണവുമായി പാര്‍ടി

ഇത് വൈകിയതോടെയാണ് പ്രകോപിതരായെത്തി തറ പൊളിച്ച് കൊടി നാട്ടിയതെന്നാണ് ആരോപണം. എന്നാൽ ഫന്‍ഡ് നൽകാത്തതിനല്ല, പകരം വയലിൽ വീട് നിർമിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നുമാണ് ഡി വൈ എഫ്‌ ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ സബീഷിന്റെ വാദം. എന്നാൽ തറ പൊളിച്ച് കൊടി നാട്ടിയതിനെ പാർടി അംഗീകരിക്കുന്നില്ലെന്നും സബീഷ് കൂട്ടിച്ചേർക്കുന്നു.

പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്ന് റാസിഖ് പറയുന്നു. വില്ലേജ് ഓഫീസർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പകർപ്പ് ഉൾപ്പടെയാണ് താൻ ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

റാസിഖിൻ്റെ പരാതിയിൽ തറ പൊളിച്ചതിന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തെരെഞ്ഞടുപ്പ് ഫന്‍ഡ് നൽകാത്തതിന് വീടിൻ്റെ തറ പൊളിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതം: ഡി വൈ എഫ് ഐ 

അതേസമയം ഫന്‍ഡ് നൽകാത്തതിന് നിർമ്മാണത്തിലിരുന്ന വീടിൻ്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ യുടെ കൊടി സ്ഥാപിച്ചു എന്ന നിലയിൽ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഡി വൈ എഫ് ഐ ജില്ലാ കമിറ്റി അറിയിച്ചു.

നിലവിൽ വെറ്റ് ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരെ നാട്ടുകാരിൽ നിന്നും കടുത്ത ആശങ്ക ഉയർന്നു വന്നിട്ടുണ്ട്. വയൽ നികത്തി വീട് നിർമിക്കുന്നതുമൂലം വെള്ളത്തിൻ്റെ ഒഴുക്ക് തടസപ്പെടുകയും അത് മൂലം മഴക്കാലങ്ങളിൽ പരിസര പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനുള്ള സാധ്യത കൂടുതലുമാണ്.

കൂടാതെ നിർമാണ ആവിശ്യത്തിന് എന്ന നിലയിൽ മണലെടുത്ത് ചുവന്നമണ്ണ് നിറക്കാനുള്ള നീക്കവും സ്ഥലം ഉടമയുടെ ഭാഗത്ത് നിന്നും നടക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. നെല്ല്, മധുരക്കിഴങ്ങ്, ചീര, വെള്ളരി ഉൾപ്പടെയുള്ള വിഭവങ്ങൾ സാധാരണയായി കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം.

ഇങ്ങനെയുള്ള കൃഷിസ്ഥലത്ത് വീട് നിർമിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന എതിർപ്പുകളെ മറികടക്കാനും മാധ്യമ പിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലീം ലീഗ് നേതാവിൻ്റെ സഹോദരൻ കൂടിയായ സ്ഥലമുടമയുടെ കുതന്ത്രമാണ് ഇത്തരം വാർത്തയ്ക്ക് പിന്നിൽ ഉണ്ടായിട്ടുള്ളതെന്ന്  ഡി വൈ എഫ് ഐ കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നേരിട്ട് ഇടപെടുന്ന സംഘടനയല്ല ഡി വൈ എഫ് ഐ അതു കൊണ്ട് തന്നെ സംഘനയ്ക്ക് തെരഞ്ഞെടുപ്പ് ഫന്‍ഡ് പിരിക്കണ്ട ആവശ്യവുമില്ല. അങ്ങനെയിരിക്കെ ഡി വൈ എഫ് ഐക്ക് ഫന്‍ഡ് നൽകാത്തതിനാൽ വിട് തകർത്തു എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്.

പരിസ്ഥിതി ദുർബല പ്രദേശങ്ങളെ സംരക്ഷിക്കാൻ സർക്കാർ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങളെ അട്ടിമറിക്കാൻ ഇങ്ങനെയുള്ള പല രീതികളും തൽപരകക്ഷികൾ ഇതിന് മുമ്പും ഇത്തരം പ്രദേശങ്ങളിലെല്ലാം നടത്തിയതിൻ്റെ നിരവധി ഉദാഹരണങ്ങൾ കാണാനാകും.

അതിനാൽ സമൂഹത്തിനും പരിസ്ഥിതിക്കുമെല്ലാം ആഘാതം സൃഷ്ടിക്കുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ മാധ്യമങ്ങൾ തയ്യാറാവണമെന്നും സംഘടനയെ അപകീർത്തിപ്പെടുത്തുന്ന നിലയിൽ വാർത്തകൾ നൽകുന്നതിൽ നിന്നും പിൻതിരിയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Top-Headlines, DYFI, Complaint, Police, Case, Flag, House, Kanhangad, Complaint about demolition of floor of house under construction and hoisting of DYFI flag; Police have registered a case.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL