2020-21 വർഷത്തെ നികുതി പിരിവിൽ നേട്ടം കൈവരിച്ച് അജാനൂർ; കാസർകോട്ടെ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത പഞ്ചായത്തെന്ന റെകോർഡ് സ്വന്തമാക്കി

അജാനൂർ: (www.kasargodvartha.com 28.04.2021) 2020-21 വർഷത്തെ കെട്ടിട നികുതി പിരിവിൽ വലിയ നേട്ടം കൈവരിച്ച് അജാനൂർ ഗ്രാമപഞ്ചായത്ത്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത പഞ്ചായത്തായി അജാനൂർ മാറി. ആകെ പിരിച്ചെടുക്കേണ്ട ഒരു കോടി 51 ലക്ഷം രൂപയിൽ ഒരു കോടി 21 ലക്ഷത്തി അറുപതിനായിരം രൂപയും പിരിച്ചെടുത്തു.

Ajanur achieves record tax collection for 2020-21 in Kasaragod

മൂന്ന് വാർഡുകൾ നികുതി പിരിവ് 100 ശതമാനമാണ്. ചുരുക്കം വാർഡുകളൊഴികെ മറ്റെല്ലാ വാർഡുകളും മികച്ച നിലയിൽ നികുതി പിരിവ് നടത്തി. 10 വർഷത്തിന് ശേഷമാണ് വാർഡുകളിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കുന്നത്.

ഒന്നാം വാർഡ് തണ്ണോട്ട്, മൂന്നാം വാർഡ് വേലാശ്വരം, പത്താം വാർഡ് രാംനഗർ എന്നിവയാണ് നേട്ടം കൈവരിച്ചത്. പഞ്ചായത്തിന് ആകെ 80.5 ശതമാനം നികുതി പിരിക്കാൻ കഴിഞ്ഞു. വർഷങ്ങളായി നികുതി അടക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Top-Headlines, Ajanur, Tax, Panchayath, Revenue, Ward, Ajanur achieves record tax collection for 2020-21 in Kasaragod.
< !- START disable copy paste -->


Post a Comment

Previous Post Next Post