city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാസി മലയാളി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇടവഴിയിലെ പ്രേതം ചിത്രീകരണം പൂർത്തിയായി

നീലേശ്വരം: (www.kasargodvartha.com 10.01.2021) പാഷാണം ഷാജി പ്രധാന വേഷത്തിൽ എത്തുന്ന നീലേശ്വരത്തെ പ്രവാസി മലയാളി ഗണേഷ് കരിങ്ങാട്ട് രചനയും സംവിധാനവും നിര്‍വഹിച്ച 'ഇടവഴിയിലെ പ്രേതം' ഹ്രസ്വസിനിമയുടെ ചിത്രീകരണം പൂർത്തിയായി. 
പ്രവാസി മലയാളി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇടവഴിയിലെ പ്രേതം  ചിത്രീകരണം പൂർത്തിയായി



നിരവധി ഷോർട് ഫിലിമുകളിലും സിനിമയിലും അഭിനയിച്ച് ശ്രദ്ധേയനായ അശ്വിൻ ഗണേഷാണ് മുഖ്യവേഷത്തിൽ. മെട്രോ നഗരത്തിൽ ജീവിച്ച് ക്രിസ്തുമസ് അവധിക്ക് നാട്ടിൻ പുറത്തെ തറവാട്ടിലേക്കെത്തുന്ന യുവാവ് രാത്രി കാടുമൂടി കിടക്കുന്ന ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന പലസംഭവങ്ങളുടെയും യാഥാര്‍ത്ഥ്യം തേടി പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ഭീതിയുടെ പശ്ചാതലത്തിൽ കോമഡിയിലൂടെ പറഞ്ഞു പോകുന്നതാണ് ചിത്രം.

നീലേശ്വരം പട്ടേന, കരിന്തളം കീഴ്മാല, കാഞ്ഞങ്ങാട്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ഇന്ത്യൻ കുക്കു ബാനറിലുള്ള ചിത്രത്തിൽ കെ എന്‍ കീപ്പേരി, രവി പട്ടേന, സജിത പള്ളത്ത്, ആശ്രയ, നിരഞ്ജന്‍ എന്നിവരും വേഷമിടുന്നു. ഡയറക്ടർ ഓഫ് ഫോടോഗ്രാഫി നിഷാന്ത് തലയടുക്കം. പശ്ചാത്തല സംഗീതം ശ്രീജിത്ത് നീലേശ്വരം, അസോസിയേറ്റ് ഡയറക്ടര്‍ സജിത്ത് ബാബു. അസോസിയേറ്റ് ക്യാമറാമാന്‍ ഹിമേഷ്, ആര്‍ട് ഡയറക്ടര്‍ ദിവീഷ്. പി ആര്‍ ഒ സേതു ബങ്കളം. സാങ്കേതിക സഹായം: ബിനു ഗോപി, സി എച്ച് സുരേഷ് ബാബു, ചന്ദ്രൻ നവോദയ.

Keywords;  Short-film, Malayalam, Kasaragod, Nileshwaram, Story, Actor,Kanhangad, News, Kerala, Shooting, Completed, Malayali, Expatrate, Idavazhiyile Pretham, The shooting of the 'Idavazhiyile Pretham', written and directed by Expatriate Malayali, has been completed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL