city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2021) ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി. പടന്നക്കാടിനും ഐങ്ങോത്തിനും ഇടയിലാണ് മണ്ണുപരിശോധന ആരംഭിച്ചത്. റോഡ് താഴ്ന്നുപോകുന്നത് ഒഴിവാക്കാന്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലാണ് മണ്ണിന്റെ ഘടന പരിശോധന ആരംഭിച്ചത്. ഭൂമിക്കടിയില്‍ എത്ര ആഴത്തില്‍ കരിങ്കല്‍ ശേഖരമുണ്ടെന്നത് പരിശോധനയിലൂടെ കണ്ടെത്തും. 

റോഡിന്റെ ബലം ഉറപ്പാക്കുന്നതിനും ആന്തരിക ജലപാതകള്‍ കണ്ടെത്തുന്നതിനുമാണ് ഭൂമി തുരന്ന് സര്‍വേ നടത്തുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്ത് പശിമരാശിയുള്ള മണ്ണുണ്ടാകുന്നത് റോഡിന്റെ ഉറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ബലക്കുറവ് കണ്ടെത്തിയ സ്ഥലങ്ങളില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടിവരും. 200 അടി ആഴത്തിലാണ് തുരന്നു പരിശോധന നടത്തുന്നത്. അഞ്ചു വര്‍ഷത്തേക്കെങ്കിലും റോഡ് തകരില്ലെന്ന് ഉറപ്പുവരുത്താനാണിത്.

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി

നേരത്തെ ഇത്തരം പരിശോധനകള്‍ നടത്താതെ കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച പല റോഡുകളും തകര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ന്യൂതന സാങ്കേതിക വിദ്യ ഉപോയഗിച്ചുള്ള മണ്ണ് പരിശോധന നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബോധി ടെക്‌നോക്രാഫ്റ്റ്‌സ് ലിമിറ്റഡാണ് മണ്ണു പരിശോധന നടത്തുന്നത്. ദേശീയപാത വികസനത്തിന്റെ തുടക്കത്തില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലും നാല് റീചുകളിലെ പ്രവര്‍ത്തികള്‍ക്കാണ് തുടക്കമായത്.

തലപ്പാടി-ചെങ്കള, നീലേശ്വരം-തളിപ്പറമ്പ്-മുഴുപ്പിലങ്ങാട് പ്രവര്‍ത്തികളുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരികഴിഞ്ഞ ഒക്‌ടോബറില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചിരുന്നു. പള്ളിക്കര-തളിപ്പറമ്പ് 40 കിലോമീറ്റര്‍ പാതയ്ക്ക് 3042 കോടി രൂപയും തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി 29.50 കിലോമീറ്റര്‍ പാതയ്ക്ക് 2715 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

തലപ്പാടി മുതല്‍ ചെങ്കളവരെ 39 കിലോമീറ്ററിന് 1981 കോടിരൂപയും ചെങ്കള-നീലേശ്വരം 37.27 കിലോമീറ്ററിന് 1746 കോടിരൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഫണ്ട് നേരത്തെ അനുവദിച്ചതിനാല്‍ ദേശീയപാതവികസനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords:  Kerala, News, Kasaragod, Kanhangad, Road, National Highway, Contractors,  Development project, Soil testing was started as part of the National Highway four-laning in Kanhangad.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL