city-gold-ad-for-blogger
Aster MIMS 10/10/2023

റഫീഖ് മർദ്ദനമേറ്റാണോ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല; സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു; ദേഹത്ത് പരിക്കും കണ്ടെത്താനായില്ല; പോസ്റ്റ്മോർടെത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ്

കാസർകോട്: (www.kasargodvartha.com 23.01.2021) ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖിന്‍റെ (48) മരണം മർദ്ദനമേറ്റാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു.

ഉന്തും തള്ളും മാത്രമേ ദൃശ്യത്തിൽ കാണാൻ കഴിയുന്നുള്ളൂ. മരിച്ച റഫീഖിൻ്റെ ദേഹത്ത് പരിക്കും കണ്ടെത്താനായിട്ടില്ല. അതു കൊണ്ടു തന്നെ മരണം ഹൃദയാഘാതമാകാനുള്ള സാധ്യതയും പൊലീസ്‌ തള്ളിക്കളയുന്നില്ല.

കാസർകോട് കിംസ് - അരമന ആശുപത്രി പരിസരത്ത് ഒരു സ്ത്രീയെ റഫീഖ് അപമാനിച്ചതായി ആരോപിച്ച് വാക്കേറ്റം നടന്നതായി പറയുന്നു. ഇതിനിടയിൽ റഫീഖ് സ്ഥലം വിട്ടതായും ഒരു സംഘം ഇയാളെ പിടിച്ചുകൊണ്ട് വന്നതായും പറയുന്നു. ഈ സമയം മർദനം ഉണ്ടായിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

റഫീഖ് മർദ്ദനമേറ്റാണോ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല; സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു; ദേഹത്ത് പരിക്കും കണ്ടെത്താനായില്ല; പോസ്റ്റ്മോർടെത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ്

ആശുപത്രിയിലെത്തിച്ചപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർടെത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Keywords:  Kerala, News, Kasaragod, Death, Top-Headlines, Police, Postmortem, Hospital, Rafiq's death: Police said the cause of death could only be ascertained through postmortem.




Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL