city-gold-ad-for-blogger
Aster MIMS 10/10/2023

പൊതു സ്ഥലത്ത് നിർമ്മിച്ച മതിൽ പൊളിക്കാൻ ഉത്തരവ്

നീലേശ്വരം: (www.kasargodvartha.com 11.01.2021) ജനങ്ങളുടെ യാത്രക്ക് തടസമായി പൊതുസ്ഥലം കയ്യേറി സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിച്ച മതില്‍ രണ്ടുമാസത്തിനകം പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവ്. തൈക്കടപ്പുറം കടിഞ്ഞി മൂല കോളനിയിൽ കണ്ടത്തില്‍ സി കുംഭയ്ക്കും മക്കൾക്കുമെതിരെ ശാലിയ സമുദായ വികസന സമിതി ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്മേലാണ് മുന്‍സീഫ് ആര്‍ എം സല്‍മത്ത് വിധി പ്രസ്താവിച്ചത്. 
പൊതു സ്ഥലത്ത് നിർമ്മിച്ച മതിൽ പൊളിക്കാൻ ഉത്തരവ്

അന്യായക്കാരുടെ കോടതി ചിലവ് എതിര്‍കക്ഷികള്‍ നല്‍കണമെന്നും രണ്ടു മാസത്തിനകം മതില്‍ പൊളിച്ച് മാറ്റിയില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. 2013 ല്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്മേല്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. അന്യായക്കാരുടെ സാക്ഷികളായ വികസനസമിതി സെക്രട്ടറി പി രമേശന്‍, പ്രസിഡണ്ട് എന്‍ കെ കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ കോടതിയില്‍ വിസ്തരിച്ചു.

അന്യായക്കാര്‍ക്കുവേണ്ടി അഡ്വ. എം പുരുഷോത്തമന്‍, പി ബാബുരാജ് എന്നിവര്‍ ഹാജരായി.

Keywords:  Kerala, News, Kasaragod, Neeleswaram, Court order, public place, Wall, Demolish, Order to demolish a wall built in a public place.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL