city-gold-ad-for-blogger
Aster MIMS 10/10/2023

ഗോനിയമം: കര്‍ണാടകയില്‍ ബീഫ് വില്‍പനക്കെതിരെ ആദ്യ കേസ്

മംഗളൂരു: (www.kasaragodvartha.com 24.01.2021) കര്‍ണാടകയിലെ ബി ജെ പി സര്‍കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഗോവധനിരോധ നിയമപ്രകാരം കുറ്റകരമായ ബീഫ് വില്‍പന നടത്തിയതിന് ആദ്യ കേസ് വിജയപുരയില്‍ റജിസ്റ്റര്‍ ചെയ്തു. റയില്‍വേ ട്രാകിനടുത്ത സ്വകാര്യ ഷെഡില്‍ വില്‍ക്കുകയായിരുന്ന സിഖന്തന്‍ദര്‍ സാബ് രാജാസാബിനെതിരെ (35)യാണ് വിജയപുര എളഗുര്‍ പൊലീസ് കേസെടുത്തത്.

ഗോനിയമം: കര്‍ണാടകയില്‍ ബീഫ് വില്‍പനക്കെതിരെ ആദ്യ കേസ്

ഓര്‍ഡിനന്‍സ് ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രൂപവല്‍കരിച്ച പ്രത്യേക സംഘങ്ങളില്‍ ഉള്‍പെട്ട സബ് ഇന്‍സ്‌പെക്ടര്‍ രേണുക ജകനൂറിന്റെ നേതൃത്വത്തിലുള്ള ടീമാണ് അറുത്ത മാംസം ആവശ്യക്കാര്‍ക്ക് വെട്ടിവില്‍ക്കുന്നതിനിടെ പിടികൂടിയത്.

ഈ മാസം അഞ്ചിന് പ്രാബല്യത്തില്‍ വന്നശേഷം ലോറികളില്‍ അനധികൃതമായി 15-ഓളം കാലികളെ കടത്തിയ ആബിദലി, ശാന്‍ എന്നിവരെ പൊലീസ് ഈ മാസം എട്ടിന് ശൃംഗേരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ദാവണ്‍ഗരെയില്‍ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറി സംഘ്പരിവാര്‍ സംഘം തടഞ്ഞ് ലോറിയിലുണ്ടായിരുന്നവരെ അക്രമിക്കുകയായിരുന്നു. വാഹനങ്ങള്‍ ഓടിച്ച ആബിദലിയും ശാനും ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അക്രമത്തില്‍ കൈയൊടിഞ്ഞ ആബിദും ശാനും നല്‍കിയ പരാതിയിലും കാലിക്കടത്തിനെതിരെയും കേസെടുത്തെങ്കിലും പുതിയ നിയമം ചുമത്താന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ശൃംഗേരി പൊലീസ് ഇതുവരെ സന്നദ്ധമായിട്ടില്ല.

ഏഴുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഗോവധ നിരോധ നിയമം - 2020. നിയമസഭയില്‍ ബി ജെ പി ഭൂരിപക്ഷം ഉപയോഗിച്ച് ചര്‍ച്ചയില്ലാതെ പസാക്കിയ ബന്ധപ്പെട്ട ബില്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാര്‍ടിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വെക്കാതെ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.


Keywords: Mangalore, News, Karnataka, Cow, Police, BJP, Case,police-station, Lorry, Attack, Vehicle, Political party, Karnataka man held for selling beef, first arrest under new anti-cattle law.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL