city-gold-ad-for-blogger
Aster MIMS 10/10/2023

ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം തൂങ്ങി മരിക്കാൻ കാരണം ഭർത്താവിൻ്റെ സംശയരോഗം; കള്ളത്തോക്ക് നിർമാണത്തെ കുറിച്ചും അന്വേഷണം

ആദൂർ: (www.kasarogdvaertha.com 09.01.2021) ആദൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട തെക്കേകരയിൽ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിക്കാൻ കാരണം ഭർത്താവിൻ്റെ സംശയരോഗം. കാനത്തൂർ തെക്കേകരയിലെ വിജയനാ (40) ണ് ഭാര്യ ബേബിയെ (35) വെടിവെച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചത്.

ഒരു ജെ സി ബി ഡ്രൈവറുമായി ഭാര്യ ബേബിക്ക് രഹസ്യ ബന്ധം ഉണ്ടെന്നും ഇരുവരും സ്ഥിരമായി ഫോൺ ചെയ്യുന്നുണ്ടെന്നും പറഞ്ഞ് മദ്യപിച്ചെത്തുന്ന വിജയൻ ബേബിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. മർദ്ദനത്തിൽ സഹികെട്ട ബേബി വെള്ളിയാഴ്ച രാവിലെ ആദൂർ പൊലീസിലെത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് പേരോടും സംസാരിച്ച് പ്രശ്നം ഉണ്ടാക്കരുതെന്നും ശനിയാഴ്ച ജെ സി ബി ഡ്രൈവറെയും വരുത്തി വീണ്ടും സംസാരിക്കാമെന്നും അറിയിച്ച് വീട്ടിലേക്ക് അയക്കുകയായിരുന്നു.
                                                                     
ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം തൂങ്ങി മരിക്കാൻ കാരണം ഭർത്താവിൻ്റെ സംശയരോഗം; കള്ളത്തോക്ക് നിർമാണത്തെ കുറിച്ചും അന്വേഷണം

വീട്ടിലെത്തിയ ശേഷം ഇവർ തമ്മിൽ വീണ്ടും വഴക്കുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ പുറത്ത് പോയ വിജയൻ മദ്യപിച്ച് വന്ന് ഉച്ചയോടെ വീണ്ടും വഴക്കു കൂടി. ഇതിനിടയിലാണ് വിജയൻ ഒറ്റ കുഴലുള്ള കള്ള തോക്ക് കൊണ്ട് ബേബിയുടെ തലക്ക് താഴെ ചെവിയുടെ ഭാഗത്ത് വെടിവെച്ചത്. അഞ്ചു വയസുള്ള മകൻ ഇതിന് ദൃക്സാക്ഷിയായിരുന്നു. ഭയന്ന് ഓടിയ മകൻ അഭിലാഷ് അയൽവീട്ടിലെത്തി വിവരം പറഞ്ഞു.

അയൽക്കാർ എത്തുമ്പോഴെക്കും വീട്ടിൽ നിന്നും വിജയൻ ഇറങ്ങി പോയിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പിന്നീട് അകലെയുള്ള റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

നേരത്തേ വിജയനും ഭാര്യയും മകനും ബേബിയുടെ വീടായ കുണ്ടംകുഴിയിലായിരുന്നു താമസം. കാനത്തൂർ മുച്ചിറി കുടുംബ വീട്ടിലും ഇതിന് ശേഷം കനത്തൂർ വടക്കേ കരയിൽ വീടും സ്ഥലവും വാങ്ങി താമസിച്ചു വരികയായിരുന്നു. കോളനിയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്നാണ് വിജയൻ സ്ഥിരമായി മദ്യപിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

അടക്ക പറിക്കലും തേങ്ങ പറിക്കലും ജോലി ചെയ്തു വന്നിരുന്ന വിജയൽ അധ്വാനിയായിരുന്നു. ദിവസം 1500 രൂപയിലധികം സമ്പാദിക്കാറുണ്ട്. നല്ല ജീവിതം നയിച്ചു വരുമ്പോഴാണ് വ്യാജ മദ്യത്തിന് വിജയൻ അടിമയായത്. ഇതോടെ ഭാര്യയിൽ സംശയം കണ്ടെത്തുകയായിരുന്നു.

ഈ ഭാഗത്ത് ജോലി ചെയ്തു വന്ന ജെ സി ബി ഡ്രൈവറെ ചേർത്താണ് സംശയം ഉന്നയിച്ച് മർദ്ദിക്കാൻ തുടങ്ങിയത്. വിജയന് കള്ളത്തോക്ക് ലഭിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ തുരത്താൻ ഈ ഭാഗങ്ങളിൽ നിരവധി പേർ കള്ളതോക്ക് ഉപയോഗിക്കുന്നതായി പറയുന്നു.

ചില സ്ഥലങ്ങളിൽ കള്ളത്തോക്ക് നിർമ്മാണവും വിതരണവും നടക്കുന്നുണ്ടെങ്കിലും പൊലീസിന് കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പരാതി. ജില്ലാ പൊലീസ് ചീഫ് ഡി ശിൽപ സംഭവ സ്ഥലം സന്ദർശിച്ചു. ഭാര്യാ - ഭർത്താക്കൻമാർ തമ്മിലുള്ള വഴക്കിനിടയിലാണ് വെടിവെപ്പ് ഉണ്ടായതെന്നും പ്രതിയായ ഭർത്താവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ശിൽപ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൊലീസ് നായയെയും സംഭവസ്ഥലത്ത് കൊണ്ടുവന്ന് പരിശോധന നടത്തി.

ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്തെത്തി. ബാലസ്റ്റിക് വിദഗ്ദ്ധരും എത്തും. ഇരിയണ്ണി എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇവരുടെ മകൻ അഭിലാഷ്.

Keywords:  Kerala, News, Kasaragod, Madhur, Murder, Husband, Wife, Death, Police, Investigation, Top-Headlines, Trending, Husband's suspicion lead to Kanathur Murder; Investigation into counterfeit gun manufacturing.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL