സുഫൈജ സേനാ ദൗത്യത്തിൽ തീരം മനോഹരം

കാസർകോട്: (www.kasargodvartha.com 07.01.2021) കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് വിനോദസഞ്ചാരത്തിന് തുറന്ന ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക ബീചിലെ മാലിന്യങ്ങൾ നീക്കി ഹരിതസേനയുടെ മാതൃക. പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട് മുസ് ലിം ലീഗിലെ സുഫൈജ അബൂബക്കറിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ ശുചീകരണം ആരംഭിച്ചത്.

                                                                       
Chembirika Beach is beautiful again


പ്രാദേശിക സാമൂഹിക മാധ്യമ ഗ്രൂപായ 'എംബികെ'യിൽ തിങ്കളാഴ്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ബീച്ചിന്റെ ചിത്രം പോസ്റ്റുചെയ്തിരുന്നു. ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക, കീഴൂർ, ചന്ദ്രഗിരി തീരദേശങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞ അറിയിപ്പുമായാണ് ചൊവ്വാഴ്ച ഗ്രൂപ്പ് പ്രതികരിച്ചത്. രാവിലെ 10 മുതൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങളും ഹരിതകർമ്മ സേന വിങ്ങും ഇറങ്ങി. 23 സിഡിഎസ് അംഗങ്ങൾ, 36 ഹരിത കർമ്മസേന അംഗങ്ങൾ, 19, 21 വാർഡുകളിലെ അയൽക്കൂട്ട - തൊഴിലുറപ്പു തൊഴിലാളികൾ ശുചീകരണ യജ്ഞത്തിൽ കൈകോർത്തപ്പോൾ ഉച്ചയോടെ തീരം വീണ്ടും മനോഹരിയായി.

Keywords: Kerala, News, Kasaragod, Chembarika, Cleaning, Plastic, Top-Headlines, Tourism, Chembirika Beach is beautiful again.
< !- START disable copy paste -->

Post a Comment

Previous Post Next Post