city-gold-ad-for-blogger
Aster MIMS 10/10/2023

പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾക്കെതിരെ നടപടി എടുക്കണം: അഡ്വ കെ ശ്രീകാന്ത്

കാസർകോട്: (www.kasargodvartha.com 08.01.2021) കള്ള വോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ച പ്രിസൈഡിങ്ങ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് ചെർക്കപാറ ജി എൽ പി സ്കൂൾ പ്രിസൈഡിങ്ങ് ഓഫീസർ പ്രൊ.കെ എം ശ്രീകുമാരന്റെ പരാതിയിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെയും കാഞ്ഞങ്ങാട് ബ്ലോക് പ്രസിഡന്റ് മണികണ്ഠനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾക്കെതിരെ നടപടി എടുക്കണം: അഡ്വ കെ ശ്രീകാന്ത്

ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട എംഎൽഎ തന്നെ കള്ളവോട്ട് ചെയ്യാൻ നേതൃത്വം നൽകുന്നത് ഗൗരവത്തോട് എടുക്കണം. ഈ സംഭവത്തിൽ പരാതി ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. സിപിഎം ഗ്രാമങ്ങളിൽ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഡോ. കെ എം ശ്രീകുമാറിൻ്റെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഡോ. കെ എം ശ്രീകുമാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ പ്രസിഡൻറ് കൂടി ആയിരുന്നു. ഒരു ഇടതുപക്ഷ പ്രൊഫസർ തന്നെയാണ് ഇതു പരസ്യപ്പെടുത്തിയത്. കെ എം ശ്രീകുമാരിന് ആവശ്യമായ സംരക്ഷണം നൽകാൻ പൊലീസും തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, K.Kunhiraman MLA, Election, BJP, LDF, Voters list, Top-Headlines, Adv.Srikanth, Action should be taken against CPM leaders who threatened the presiding officer: Advocate K Srikanth.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL