മിനി ബസ് ലോറിയുമായിടിച്ച് 12 സ്ത്രീകളും ഡ്രൈവറും മരിച്ചു

മംഗളൂരു: (www.kasargodvartha.com15.01.2021) ഗോവയിലേക്ക് പോവുകയായിരുന്ന ധാർവാഡ് ലേഡീസ് ക്ലബ് അംഗങ്ങൾ സഞ്ചരിച്ച മിനിബസ് ലോറിയുമായിടിച്ച് 12 യാത്രക്കാരും ഡ്രൈവറും മരിച്ചു. വീതി കുറഞ്ഞ ഹുബ്ബള്ളി-ധാർവാഡ് ബൈപാസിലാണ് വെള്ളിയാഴ്ച അപകടം സംഭവിച്ചത്. ക്ലബ് അംഗത്തിന്റെ വീട്ടിൽ പ്രാതൽ കഴിച്ച് ഗോവയ്ക്ക് തിരിക്കാനുള്ള യാത്രയിലാണ് ഇടുങ്ങിയ പാതയിൽ അപകടം പതിയിരുന്നത്.

മുൻ ബി ജെ പി എം എൽ എ ഗുരു സിദ്ധന ഗൗഢയുടെ മരുമകൾ പ്രീതി രവികുമാർ, ആശ മീരാബായ്, പറണി ജ്യോതി, രാജേശ്വരി, ശകുന്തള, ഉഷ, വേദ, മഞ്ജുള, നിർമ്മല രജനീഷ്, സ്വാതി, ഡ്രൈവർ പ്രവീൺ എന്നിവരും മറ്റു രണ്ടു പേരുമാണ് മരിച്ചത്.

12 women and driver dies after a minibus collided with a lorry

മിനി ബസിൽ ശേഷിക്കുന്ന അഞ്ച് യാത്രക്കാരേയും ലോറി ഡ്രൈവറേയും പരുക്കുകളോടെ ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: Karnataka, News, Top-Headlines, Mangalore, Accident, Accidental Death, Death, Lorry, Bus, Driver, Woman, 12 women and driver dies after a minibus collided with a lorry.

< !- START disable copy paste -->

Post a Comment

Previous Post Next Post