കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രദീപ് ഐ പി എസ് ഒറ്റപ്പാലം എ എസ് പി

കാസര്‍കോട്‌: (www.kasargodvartha.com 25.11.2020) കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു  പ്രദീപ് ഐ പി എസ് ഒറ്റപ്പാലം എ എസ് പി. ഐ പി എസ് പരിശീലനം പൂർത്തിയാക്കിയ ടി കെ വിഷ്ണു പ്രദീപ് കേരള പോലീസ് കാഡറിൽ ഒറ്റപ്പാലം എ എസ് പി യായി ചുമതലയേറ്റു. 

Vishnu Pradeep IPS appointed as Ottapalam ASP


കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ടി കെ സുധാകരൻ - എൽസ ദമ്പതികളുടെ മൂത്ത മകനാണ് വിഷ്ണു പ്രദീപ്. ഹൈദരാബാദ് പോലീസ് അക്കാദമിയിൽ രണ്ടുവർഷത്തെ പരിശീലനത്തിന് ശേഷമാണ് വിഷ്ണു കേരള കാഡറിൽ എ എസ് പി ട്രെയിനിയായി സർവ്വീസിലെത്തിയത്. 

ഒക്ടോബർ 26 ന് ചുമതലയേറ്റ വിഷ്ണു പ്രദീപിന് മൂന്ന് മാസത്തെ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം പുതിയ നിയമനം ലഭിക്കും. സഹോദരൻ സിദ്ധാർത്ഥ് അഭിഭാഷകനാണ്.

Keywords: Kerala, News, Kanhangad, Natives, Police, Selection, ASP, Job, Top-Headlines, Youth, Vishnu Pradeep IPS appointed as Ottapalam ASP

< !- START disable copy paste -->


Post a Comment

Previous Post Next Post