city-gold-ad-for-blogger
Aster MIMS 10/10/2023

കടയിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ്‌ വിറകൻ രാധാകൃഷ്ണൻ അറസ്റ്റിൽ; ബേക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും

നീലേശ്വരം: (www.kasargodvartha.com 27.11.2020) പള്ളിക്കരയിൽ കടയുടെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ കേസ്സിൽ കുപ്രസിദ്ധ മോഷ്ടാവ് രാധാകൃഷ്ണൻ എന്ന വിറകൻ രാധാകൃഷ്ണനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് പള്ളിക്കര ജംഗ്ഷനിൽ പലചരക്ക് കടയുടെ പൂട്ട് തകർത്ത് 20,000 രൂപയും സിഗരറ്റ് ഉൾപ്പെടെ സാധനങ്ങളും കവർച്ച ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. 

രാത്രി നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷണം നടന്ന കടയിൽ വിരലടയാള വിദഗ്ധർ നടത്തിയ തെളിവെടുപ്പിൽ രാധാകൃഷ്ണന്റെ വിരലടയാളം പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ കുടുക്കാനുള്ള തെളിവായി മാറിയത്. നാല് മാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ രാധാകൃഷ്ണൻ നീലേശ്വരത്തും ബേക്കലിലും കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.


കടയിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ്‌ വിറകൻ രാധാകൃഷ്ണൻ അറസ്റ്റിൽ; ബേക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സാഗർ ഗോൾഡ് കവറിംഗിൽ മോഷണം നടത്തിയത് വിറകൻ രാധാകൃഷ്ണനാണെന്ന് കണ്ടെത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് മോഷണങ്ങൾ നടത്തിയ രാധാകൃഷ്ണന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. രാധാകൃഷ്ണൻ ജയിൽമോചിതനായാൽ, അടുത്ത ദിവസം കാസർകോട് ജില്ലയിലെ ഏതെങ്കിലും ഭാഗത്ത് മോഷണം ഉറപ്പാണ്. അതുകൊണ്ട് പോലീസ് ജാഗ്രത പുലർത്താറുണ്ട്. 

നാലുമാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ രാധാകൃഷ്ണൻ നാല് കവർച്ചകൾ നടത്തിയാണ് മുങ്ങിയത്. ബേക്കൽ പോലീസ് തിരയുന്നതിനിടെ പ്രതി നീലേശ്വരത്ത് അറസ്റ്റിലാവുകയായിരുന്നു. ബേക്കൽ പള്ളിക്കരയിൽ നേരത്തെ താമസിച്ചിരുന്നുവെങ്കിലും, വിറകൻ രാധാകൃഷ്ണന് വ്യക്തമായ മേൽവിലാസങ്ങളില്ല. കോടതിയിൽ ഹാജരാക്കിയ രാധാകൃഷ്ണനെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പ്രതിയെ ബേക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

Keywords:  Kerala, News, Kasaragod, Neeleswaram, Robbery, Accused, Arrest, Top-Headlines, Police, Virakan Radhakrishnan arrested for shoplifting; Bekal police will also take him into custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL