പോലീസിനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മേല്‍പറമ്പ്: (www.kasargodvartha.com 16.11.2020) പോലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

ഇസ്മായില്‍ ശമീം (29), അബ്ദുല്‍ സലീം (28) എന്നിവരാണ് അറസ്റ്റിലായത്.

അക്രമത്തില്‍ മേല്‍പറമ്പ് സി ഐ ബെന്നി ലാല്‍, എസ് ഐ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ ഷിനു ഏ വി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ മേല്‍പറമ്പ് ടൗണിലാണ് സംഭവം.

കൂട്ടംകൂടി നിന്നിരുന്നവരെ സ്ഥലത്തെത്തിയ പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആള്‍കൂട്ടം തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.

Two people have been arrested in connection with the attack on police

സംഭവസ്ഥലത്ത് നിന്നും ഒരു യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ നാലംഗ സംഘം പോലീസിനെ ആക്രമിച്ചതായാണ്് പോലീസ് കേസ്. 

സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.Keywords: Kasaragod, Kerala, Melparamba, News, Police, Arrest, Attack, Two people have been arrested in connection with the attack on police

Post a Comment

Previous Post Next Post