city-gold-ad-for-blogger
Aster MIMS 10/10/2023

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍ മാല അഡിഗക്ക് കുന്താപുരം വേര്

മംഗളൂറു: (www.kasargodvartha.com 22.11.2020) അഡിഗയാണെങ്കില്‍ കര്‍ണ്ണാടക സ്പര്‍ശമുണ്ടാവുമെന്ന് ഗണിച്ചവരുടെ ഉത്തരം ശരിയാണ്-അമേരിക്കയുടെ പ്രഥമ വനിതജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍ മാല അഡിഗ കുന്താപുരം വേരുള്ള ഇന്ത്യ-യു എസ് പൗര. സഹോദര പുത്രിയുടെ കീര്‍ത്തി പകരുന്ന സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് എണ്‍പത്തിയേഴിന്റെ അലട്ടുകള്‍ മറന്ന് നിര്‍മ്മല ഉപാധ്യായ.

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍ മാല അഡിഗക്ക് കുന്താപുരം വേര്


അവള്‍ സന്തോഷം പങ്കിടാന്‍ വിളിച്ചിരുന്നു. അടുത്ത ജനുവരിയില്‍ ചുമതലയേല്‍ക്കും എന്നാണ് അറിയിച്ചത്. നല്ല കുട്ടിയാണവള്‍. പഴയതൊന്നും മറക്കാത്ത മനസ്സ് - നിര്‍മ്മല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡോ. രമേശ് അഡിഗ-ജയ അഡിഗ ദമ്പതികളുടെ മകളാണ് മാല. ഇരുപത്തിയഞ്ചാം വയസ്സില്‍ അമേരിക്കയിലേക്ക് പോയ രമേശിനിപ്പോള്‍ 84 വാസ്‌കുലര്‍ സര്‍ജന്‍ എന്ന നിലയില്‍ ഖ്യാതി നേടിയതിന് പിറകേയായിരുന്നു അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. വെല്ലൂരില്‍ പഠിച്ചാണ് അമ്മ ഡോക്ടറായത്. മാല(47) പിറന്നതും ചാള്‍സുമായുള്ള വിവാഹം നടന്നതും അമേരിക്കയില്‍. ചാള്‍സ്-മാല ദമ്പതികള്‍ക്ക് പതിനഞ്ചുകാരി മകളുണ്ട്-ആശ.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗളൂറില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മാല ഭര്‍ത്താവിനേയും മകളേയും കൂട്ടി വന്നു പങ്കെടുത്തുവെന്ന് നിര്‍മ്മല പറഞ്ഞു. മകള്‍ സുജാത നക്കത്തായക്കും കുടുംബത്തിനുമൊപ്പം താനും അതില്‍ പങ്കെടുത്തു. അന്നാണ് മാലയെ ഒടുവില്‍ കണ്ടത്.

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍ മാല അഡിഗക്ക് കുന്താപുരം വേര്
മാല(നിൽക്കുന്നവരിൽ വലത്തുനിന്ന് മൂന്നാമത്)ഇരട്ട സഹോദരങ്ങളായ ശ്രീധർ,ശേഖർ എന്നിവർക്കരികെ ബന്ധുക്കളോടൊപ്പം

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍ മാല അഡിഗക്ക് കുന്താപുരം വേര്
അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍ മാതാപിതാക്കളായ രമേഷ്, ജയ അഡിഗ, സഹോദരന്മാരായ ശേഖര്‍, ശ്രീധര്‍ എന്നിവരോടൊപ്പം



അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍ മാല അഡിഗക്ക് കുന്താപുരം വേര്

Keywords: Mangalore, news, Karnataka, Women, Media worker, Top-Headlines, Mala Adiga, next to US First Lady's staffer, has Kundapur link

 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL