city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് - മംഗളൂരു ബസ് സര്‍വീസ് കോവിഡ് അണ്‍ലോക്ക് നിലവില്‍ വന്ന് മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 15.11.2020) കോവിഡ് -19 കാരണം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ നിര്‍ത്തിവെച്ചിരുന്ന കാസര്‍കോട്-മംഗളൂരു ബസ് സര്‍വ്വീസ് ജനങ്ങളുടെ നീണ്ടമുറവിളിക്ക് ശേഷം പുനരാരംഭിക്കുന്നു.

അയല്‍ സംസ്ഥാനത്തെ എല്ലാ കാര്യത്തിനും ആശ്രയിക്കുന്ന ജനങ്ങളുടെ പ്രയാസം സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും സൗഹൃദ വേദിയുള്‍പ്പെടെ മറ്റ് സംഘടനകളും ഇടപെടല്‍ നടത്തിയിരുന്നു

കോവിഡ് വ്യാപനത്തിന് മുമ്പ് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കേരള കര്‍ണ്ണാടക ആര്‍ ടി സി ബസുകള്‍ ഇരു ഭാഗത്തു നിന്നും 2 മണിക്കൂര്‍ ഇടവേളകളില്‍ (കാസര്‍കോട് നിന്ന് കേരള എസ് ആര്‍ ടി 06:00-08:00, 10:00- 12:00 ,14:00- 16:00, 18:00-20:00, തിരിച്ച് മംഗളൂരുവില്‍ നിന്ന് 8:00 10:00, 12:00 14:00, 16:00 18:00, 20:00 22:00 വരെ) മൂന്ന് മിനുട്ട് ഇടവേളകളില്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനമുള്ള റൂട്ടാണ് ഇത്.

സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിച്ചതുമുതല്‍ കാസര്‍കോട്- തലപ്പാടി റൂട്ടില്‍ കേരള ആര്‍ ടി സിയും, തലപ്പാടി - മംഗളൂരു റൂട്ടില്‍ കര്‍ണ്ണാടക ആര്‍ ടി സി യും 10 മിനിറ്റ് ഇടവേളയില്‍ സര്‍വ്വീസ് നടത്തിവന്നിരുന്നു. ഇരു ഭാഗത്ത് നിന്നും യാത്രക്കാര്‍ തലപ്പാടിയില്‍ ഇറങ്ങി ബസുകള്‍ മാറി കയറുകയായിരുന്നു.  

കര്‍ണ്ണാടകയില്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനം കര്‍ണ്ണാടക സര്‍ക്കാര്‍ എടുത്തതോടെ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന ജനകീയ ആവശ്യം ശക്തമാകുകയായിരുന്നു.  

മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇതുകൂടി കണക്കിലെടുത്ത് കാസര്‍കോട്-മംഗളൂരു റൂട്ടില്‍ രാവിലെ 06:00 മണിമുതല്‍ വൈകുന്നേരം 19:00 മണിവരെ സര്‍വ്വീസ് നടത്താന്‍ ആണ് ഇരു ആര്‍ ടി സികളും തീരുമാനിച്ചത്. 


കാസര്‍കോട് - മംഗളൂരു ബസ് സര്‍വീസ് കോവിഡ് അണ്‍ലോക്ക് നിലവില്‍ വന്ന് മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കുന്നു

മുന്‍പ് 3 മിനിറ്റ് ഇടവേളയില്‍ നടത്തിയ നാല് റൗണ്ട് ട്രിപ്പ് സര്‍വീസുകള്‍ പുതിയ സമയക്രമീകരണത്തില്‍ ഏഴ് മിനിറ്റ് ഇടവേളയില്‍ മൂന്ന് റൗണ്ട് ട്രിപ്പുകള്‍ ഉണ്ടാകും. കോവിഡ് സാഹചര്യം മാറി ജനജീവിതം കൂടുതല്‍ മെച്ചപ്പെടുന്ന മുറക്ക് പഴയ ഷെഡ്യൂള്‍ സമയ പട്ടിക പ്രകാരം സര്‍വ്വീസ് നടത്തും.

കര്‍ണ്ണാടക നേരത്തേ തന്നെ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചുവെങ്കിലും കേരളം തീരുമാനം വൈകിപ്പിക്കുകയായിരുന്നു.


Keywords: Kasaragod, News, Mangalore, Kerala, press-forum, Kasargod Vartha, KSRTC-bus, COVID-19, Students,  Kasargod-Mangalore bus service will resume on Monday

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL