വിവാഹച്ചടങ്ങിനെത്തിയ അഞ്ചു യുവാക്കള്‍ മുങ്ങി മരിച്ചു; മരിച്ചവരില്‍ മണവാട്ടിയുടെ സഹോദരന്മാരും

മംഗളൂറു: (www.kasargodvartha.com 25.11.2020) വിവാഹച്ചടങ്ങിനിടെ പുഴയില്‍ നീന്താനിറങ്ങിയ അഞ്ചു യുവാക്കള്‍ ചിക്കമംഗളൂറിനടുത്ത ഹെരിക്കരയില്‍ ബുധനാഴ്ച സന്ധ്യയോടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.വാസ്റ്റര്‍ സ്വദേശികളും മണവാട്ടിയുടെ സഹോദരന്മാരുമായ സന്ദീപ് (23), രഘു(25), ഹഞ്ചാര്‍വള്ളി സ്വദേശികളും സഹോദരന്മാരുമായ ദിലീപ്(25), സന്ദീപ്(23), ദീപക്(21) എന്നിവരാണ് മരിച്ചത്.

ഏഴുപേര്‍ ഒരുമിച്ചെത്തി പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ആഴവും അടിയൊഴുക്കും കാരണം നിലകിട്ടാതായതോടെ രണ്ടുപേര്‍ ഒരുവിധം കരകയറി നാട്ടുകാരെ അറിയിക്കുകയായിരുന്നു.

അഗ്‌നിശമന സേനയും പ്രദേശവാസികളും നടത്തിയ തെരച്ചിലില്‍ രാത്രിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഇന്നലെ മൂഡബിദ്രി ശാംഭവി പുഴയില്‍ നാലുപേര്‍ മുങ്ങിമരിച്ചിരുന്നു.


Keywords: Mangalore, news, Karnataka, Youth, Drown, Dead, Top-Headlines, Dead body, marriage, Five youngsters including three brothers attending wedding ceremony die of drowning
 

Post a Comment

Previous Post Next Post