city-gold-ad-for-blogger
Aster MIMS 10/10/2023

ഉദ്യോഗസ്ഥ പോര് കൊഴുക്കുന്നു; കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ കോടതി ജീവനക്കാരുടെ വാഹനം തടഞ്ഞ 4 മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 28.11.2020) ജില്ലാ ആസ്ഥാനത്ത് ഉദ്യോഗസ്ഥ പോര് കൊഴുക്കുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ 18 കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ കോടതി ജീവനക്കാരുടെ പരാതിയില്‍ നാല് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കാസര്‍കോട്ടെ കോടതി ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ സംഭവവുമായി ബന്ധപെട്ടാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തത്. കാസര്‍കോട് ആര്‍ ടി ഓഫിസിലെ ഉദ്യോഗസ്ഥരായ ബിനീഷ്, ജിജോ വിജയ്, നിസാര്‍ തുടങ്ങി നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.

അലക്ഷ്യമായും വേഗത്തിലും വാഹനമോടിച്ചെത്തിയെന്നും വാഹനത്തിലുള്ള സ്ത്രീകള്‍ ഉള്‍പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. 

കോവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാല്‍ കോണ്‍ട്രാക്ട് കാര്യേജ് ബസിലാണ് കോടതി ജീവനക്കാര്‍ കോടതിയിലെത്തുകയും മടങ്ങുകയും ചെയ്തിരുന്നത്. 

ഈ ബസ് സ്‌കെയില്‍ കാര്യേജ് ബസുകളുടെ രീതിയില്‍ സ്‌റ്റോപില്‍ നിന്ന് ആളുകളെ കയറ്റിയെന്നു പറഞ്ഞാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത്. കെ എസ് ആര്‍ ടി സി അധികൃതര്‍ കലക്ടര്‍ക്കും ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

പരിശോധനയെ തുടര്‍ന്ന് ബഹളവും തര്‍ക്കവും ഉണ്ടായതോടെ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മോടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പരാതിയില്‍ 18 കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു.


ഉദ്യോഗസ്ഥ പോര് കൊഴുക്കുന്നു; കോടതി ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ കോടതി ജീവനക്കാരുടെ വാഹനം തടഞ്ഞ 4 മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു


ഇതിന്റെ തുടര്‍ച്ചയായി ഇന്ന് കോടതി ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തത്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറുകയും ചെയ്‌തെന്നാണ് കോടതി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഒന്നരമാസം മുമ്പ് തങ്ങള്‍ എട്ട് ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സി സര്‍വീസിനെ ഓഫീസിലേക്ക് എത്തുനതിനു വേണ്ടി എല്‍പിക്കുകയും പ്രസ്തുത ദിവസങ്ങളില്‍ 7,000 രൂപ വെച്ച് തങ്ങള്‍ നല്‍കിയ 56,000 രൂപയ്ക്ക് കെ എസ് ആര്‍ ടി സി

ജീവനക്കാര്‍ തങ്ങര്‍ക്ക് റസീറ്റ് നല്‍കുകയോ ടികറ്റ് നല്‍കുകയോ ചെയ്യാത്തതിനാല്‍ പ്രസ്തുത സര്‍വ്വീസ് തങ്ങള്‍ നിര്‍ത്തിവെക്കുകയും കോണ്‍ട്രാക്ട് കാര്യേജ് വാഹനം ഏര്‍പ്പെടുത്തുകയുമായിരുന്നുവെന്നാണ് കോടതി ജീവനക്കാര്‍ പരാതിയില്‍ ചൂണ്ടി കാണിച്ചിട്ടുള്ളത്.



Keywords: Kasaragod, Kerala, News, Case, RTO, Employees, Court, Government, Police, Top-Headlines, Vehicle, Bus, FIR registered under Non-bailable section against 4 motor vehicle department officials who stopped the vehicle of  court employees
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL