ജ്വല്ലറി തട്ടിപ്പ്: മുന്‍ മന്ത്രി റോഷന് ബെയ്ഗ് അറസ്റ്റില്‍
മംഗളൂറു: (www.kasargodvartha.com 22.11.2020) ഐമ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുന്‍മന്ത്രി റോഷന് ബെയ്ഗിനെ സി ബി ഐ ഞായറാഴ്ച അറസ്റ്റ് ചെയ്തു. മതിയായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് സി ബി ഐ അറിയിച്ചു.
വൈകുന്നേരം ബംഗളൂറു കോടതിയില്‍ ഹാജരാക്കിയ ബെയ്ഗിനെ റിമാന്‍ഡ് ചെയ്തു. ഹലാല്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ നല്കി 80,000 മുസ് ലിംകളില്‍ നിന്ന് 5000 കോടി രൂപ തട്ടിയെടുത്തു എന്ന കേസാണ് സി ബി ഐ അന്വേഷിക്കുന്നത്. റോഷന് ബെയ്ഗ് ജ്വല്ലറിയില്‍ നിന്ന് 400 കോടി രൂപ വാങ്ങിയത് തിരിച്ചുനല്‍കിയില്ലെന്ന് കേസിലെ ഒന്നാം പ്രതി ഐമ മാനജിംഗ് ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ ഖാന് മൊഴി നല്‍കിയിരുന്നു.
ആരോപണ വിധേയനായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ബെയ്ഗ് ബി ജെ പി പാളയത്തില്‍ കഴിയുകയായിരുന്നു. ശിവജി നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ എട്ടുതവണ എം എല്‍ എയായ റോഷന് ഹജ്ജ്, വഖഫ്, ന്യൂനപക്ഷ മന്ത്രിയായിരുന്നു.
Keywords: Mangalore, News, Karnataka, Minister, arrest, Remand, case, Fraud, Investigation, CBI arrests ex-Karnataka minister Roshan Baig in IMA ponzi scam