തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിക്കും ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോവിഡ്; നേതാക്കളും പ്രവര്‍ത്തകരും ക്വാറന്റേനില്‍ പോയി; ബാങ്ക് അടച്ചു

ഉദുമ: (www.kasargodvartha.com 29.11.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് കോവിഡ്. ഒപ്പം പ്രചാരണത്തിനുണ്ടായ രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വോട്ടര്‍മാരില്‍ ചിലര്‍ ആശങ്കയിലായി. 

ഉദുമ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Candidate and aide test positive during election campaign

സ്ഥാനാര്‍ത്ഥി വീട്ടില്‍ തന്നെ ചികിത്സയിലാണ്. പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന രണ്ട് പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥി ഭാരവാഹിയായ സഹകരണ ബാങ്കിലെ രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബാങ്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. പ്രചാരണത്തിന് ഒപ്പം പോയവരാണ് ക്വാറന്റേനില്‍ പോയത്.

സ്ഥാനാര്‍ത്ഥി ചികിത്സയിലായതോടെ പ്രചാരണം വഴിമുട്ടിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി ഇല്ലെങ്കിലും പാര്‍ട്ടിയുടെ മറ്റ് നേതാക്കളുടെ നേത്യത്വത്തില്‍ വരും ദിവസങ്ങളില്‍ വീടുകയറിയുള്ള പ്രചാരണം നടത്താനാണ് തീരുമാനം.


Keywords: COVID-19, Corona, Voters list, Election, Political party, Uduma, Campaign, Local-Body-Election-2020, Kasaragod, Kerala, News, Top-Headlines, Candidate and aide test positive during election campaign.


Post a Comment

Previous Post Next Post