city-gold-ad-for-blogger
Aster MIMS 10/10/2023

നീലേശ്വരം താലൂക്ക് ആശുപത്രി, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സാ സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ

കാസർകോട്: (www.kasargodvartha.com 21.10.2020) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയതോടെ അവിടെ ലഭിച്ചിരുന്ന വിദഗ്ധ ചികിത്സാ സൗകര്യം ജില്ലാ ആശുപത്രിയുടെ തൊട്ടടുത്തുള്ള നീലേശ്വരം താലൂക്ക് ആശുപത്രി, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നൽകി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. അവിടെ മുമ്പ് ലഭിച്ചിരുന്ന സേവനങ്ങൾക്കു പുറമെയാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആകുന്നതിനു മുമ്പ് നീലേശ്വരം താലൂക്കാശുപത്രിയിൽ ജീവിതശൈലി രോഗനിർണയ ക്ലിനിക്ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓ പി വിഭാഗം, അത്യാഹിത വിഭാഗം,കിടത്തി ചികിത്സാ സൗകര്യം, പ്രതിരോധ കുത്തിവെപ്പ്, സാന്ത്വന പരിചരണ വിഭാഗം, ദന്തരോഗ വിഭാഗം, ഫിസിയോതെറാപ്പി യൂണിറ്റ്, ഡീ അഡിക്ഷൻ സെന്റർ, കൗമാരക്കാരായ കുട്ടികൾക്കുള്ള ആർ കെ എസ് കെ പദ്ധതിയുടെ ഭാഗമായുള്ള കൗൺസിലിംഗ്, ജനറൽ മെഡിസിൻ, പീഡിയാട്രിക് ഓ പി, ഗൈനക്കോളജി, രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന ഫാർമസി, ലാബ് സൗകര്യം, ആംബുലൻസ് സൗകര്യം എന്നിവയാണുണ്ടായിരുന്നത്. 

നീലേശ്വരം താലൂക്ക് ആശുപത്രി, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സാ സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ



ഇതിനു പുറമെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ലഭിച്ചിരുന്ന അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി, ക്യാൻസർ ചികിത്സ, നേത്രരോഗ വിഭാഗം എന്നീ വിഭാഗങ്ങളുടെ ഓ പി സൗകര്യവും കോവിഡ് -19 സ്രവ പരിശോധനാ കേന്ദ്രത്തിന്റെ സേവനവും കൂടി ഇപ്പോൾ നൽകി വരുന്നു.

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. എന്നാൽ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനു ശേഷം ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്റെ സേവനം, സീനിയർ ദന്തരോഗ വിദഗ്ധന്റെ സേവനം, ഫിസിയോ തെറാപ്പി ഡോക്ടറുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിന്റെ സേവനം എന്നിവ സാമൂഹികാരോഗ്യ കേന്ദ്രം പെരിയയിൽ നൽകി വരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.



Keywords: Kasaragod, Kerala, News, Neeleswaram, Treatment, Hospital, Periya, Health, Specialist treatment facilities have been set up at Neeleswaram Taluk Hospital and Periya Community Health Center: Dr. AV Ramdas

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL