പ്രത്യേക അറിയിപ്പ്; കാസർകോട് ജനറൽ ആശുപത്രിയിൽ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കാസർകോട്: (www.kasargodvartha.com 14.10.2020) കോവിഡ് നിയന്ത്രണങ്ങൾ ആളുകൾ പാലിക്കാത്തതിനാൽ ആശുപത്രിയിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ കാസർകോട് ജനറൽ ആശുപത്രി അധികുതർ തീരുമാനിച്ചു. 

മാസ്ക്ക് ധരിക്കാതെയും മുഖത്ത് നിന്നും താഴ്ത്തിയും കോവിഡ് നിയന്തണങ്ങൾ പലരും പാലിക്കാതിരിക്കുകയാണ്. പലരും കുട്ടികളെയും കൂട്ടിയാണ് ആശുപത്രിയിൽ ഡോക്ടറെ കാണാനും കുട്ടിരിപ്പിനും രോഗിയെ കാണാനും എത്തുന്നത്. ഇത് ഒഴിവാക്കണമെന്ന് പലതവണ അറിയിച്ചിരുന്നുവെങ്കിലും ആളുകൾ പാലിക്കുന്നില്ല.

Those who go to Kasargod General Hospital should pay attention to these things

ഇനി മുതൽ ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. ഇക്കാര്യം അനൗൺസ്മെൻറ് ചെയ്യാനും അത്തരക്കാരെ പറഞ്ഞ് വിടാനുമാണ് തീരുമാനം. രോഗികളെ സന്ദർശിക്കുന്നവർക്കും കർശ്ശന നിയന്ത്രണം ഏർപ്പെടുത്തി. അനാവശ്യമായി ആശുപത്രി കയറിയിറങ്ങുന്നത് അനുവദിക്കില്ല.

ആശുപത്രിയിൽ വരുന്നവർ കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. സാമൂഹ്യ അകലം പാലിക്കണം. രോഗികളടക്കമുളളവർ മുറുക്കിയും അല്ലാതെയും തുപ്പുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല.
Keywords: Kerala, News, Kasaragod, General-hospital, Hospital, Patient's, Visit, COVID-19, Corona, Mask, Special notice; Those who go to Kasargod General Hospital should pay attention to these things.

< !- START disable copy paste -->


Post a Comment

Previous Post Next Post