city-gold-ad-for-blogger
Aster MIMS 10/10/2023

തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം; നന്മ മരം പ്രവര്‍ത്തകര്‍ റീത്ത് വെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2020) കെ എസ് ടി പി റോഡില്‍ മാതോത്ത് അമ്പലത്തിനു സമീപം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തണല്‍മരങ്ങള്‍ മുറിച്ചു നീക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. 

നന്മ മരം കാഞ്ഞങ്ങാട് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി മറിച്ചു മാറ്റിയ മരത്തില്‍ റീത്ത് വെച്ചു. റോഡരികിലെ മൂന്ന് മരങ്ങളാണ് മുറിച്ചുനീക്കിയത്.

കെട്ടിടത്തിന് കാഴ്ച കിട്ടാന്‍ വേണ്ടിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മരങ്ങള്‍ വെട്ടി നീക്കിയതെന്നാണ് ആക്ഷേപം.

തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം; നന്മ മരം പ്രവര്‍ത്തകര്‍ റീത്ത് വെച്ചു


പ്രതിഷേധയോഗം നഗരസഭ കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍ ഉല്‍ഘാടനം ചെയ്തു. നന്മ മരം പ്രസിഡണ്ട് സലാം കേരള അധ്യക്ഷത വഹിച്ചു. ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്, സി പി എം ലോക്കല്‍ സിക്രട്ടറി ജയപാലന്‍, അഹ് മദ് കിര്‍മാണി എന്നിവര്‍ സംസാരിച്ചു. രാജന്‍ ബാലൂര്‍, സി പി ശുഭ, മൊയ്തു പടന്നക്കാട്, ലോഹിതാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി എന്‍ ഗംഗാധരന്‍ സ്വാഗതവും ട്രഷറര്‍ ഉണ്ണിക്കൃഷ്ണന്‍ കിണാനൂര്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kanhangad, Kerala, News, Protest, Conducted, Protest against cutting down of shade trees; activists laid the wreath

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL