കാസര്‍കോട്ടെ 17 കാരിയുടെ അര്‍ദ്ധ നഗ്‌നചിത്രം ഫേസ് ബുകിലിട്ട മലപ്പുറം സ്വദേശിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

ബേഡകം: (www.kasargodvartha.com 27.10.2020) കാസർകോട്ടെ 17 കാരിയുടെ നഗ്നചിത്രം ഫേസ് ബുക്കിലിട്ട മലപ്പുറം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. മലപ്പുറം വാഴക്കാട് ചെറുവായൂർ സ്വദേശി എം അനുകൃഷ്ണൻ എന്ന കിച്ചു (23) വിനെയാണ് ബേഡകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി ഉത്തംദാസ് പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത് എന്നിവർ ചേർന്ന് മലപ്പുറം വാഴക്കാട് എത്തി അറസ്റ്റ് ചെയ്തത്.2020 മാർച്ച് മാസത്തിലാണ് ബേഡകത്തെ 17 കാരിയുടെ മുഖം ഉൾപ്പെടെ ഷോൾഡർ വരെയുള്ള നഗ്നചിത്രം അനു കൃഷ്ണൻ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടാണ് അനുകൃഷ്ണൻ പെൺകുട്ടിയെ വശീകരിച്ച് അർദ്ധ നഗ്നചിത്രം കൈക്കലാക്കിയത്. ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ശേഷം തുടർന്നും പ്രചരിപ്പിക്കുന്നതിനായി നഗ്ന ഫോട്ടോകൾ ഫോണിൽ സൂക്ഷിച്ചിരുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ബേഡകം പോലീസ് കേസെടുത്ത് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം നടത്തി വരവെ മലപ്പുറം വാഴക്കാട് സ്വദേശിയായ യുവാവാണ് പ്രതിയെന്ന് തിരിച്ചറിയുകയും സി ഐയുടെ നേതൃത്ത്വത്തിൽ പോലീസ് സംഘം വാഴക്കാട് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കാസർകോട്ടേക്ക് കൊണ്ടു വന്നു.

വൈദ്യ പരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനു ശേഷവും കാസർകോട് കോടതിയിൽ വിഡിയോ കോൺഫറൻസ് മുഖാന്തിരം ഹാജരാക്കിയ പ്രതിയെ നവംബർ 10 വരെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു.
 
Keywords: Bedakam, news, Kerala, Kasaragod, case, arrest, Video, Police, Top-Headlines, A youth from Malappuram has been arrested for posting a illegal picture of a 17-year-old girl in Kasargode on Facebook
< !- START disable copy paste -->

Post a Comment

Previous Post Next Post