മാണ്ട്യ ക്ഷേത്ര പൂജാരി വധം; പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി

മാണ്ട്യ ക്ഷേത്ര പൂജാരി വധം; പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി

മംഗളൂറു: (www.kasargodvartha.com 14.09.2020) മാണ്ട്യ ഗുട്ടലു ശ്രീ അർക്കേശ്വര ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരെ കൊന്ന് ഭണ്ഡാരങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശി വിജയ് (30), കർണ്ണാടക അറക്കൽ ദൊഡ്ഢി മധൂർ സ്വദേശികളായ ഗാന്ധി (28), മഞ്ജു തൊപ്പനഹള്ളി(30) എന്നിവരാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റിലായത്.

മധൂർ സഡോലാലു ഗേറ്റിനടുത്ത ബസ് ഷൽട്ടറിൽ മൂവരും നിൽക്കുന്നതറിഞ്ഞ് പൊലീസ് വളഞ്ഞ് ആകാശത്തേക്ക് വെടിയുതിർത്ത് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മാണ്ട്യ ജില്ല പൊലീസ് സൂപ്രണ്ട് കെ പരശുറാം പറഞ്ഞു. എന്നാൽ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്. തുടർന്ന് പൊലീസ് അവരുടെ മുട്ടിന് താഴെ നിറയൊഴിച്ചു. മൂവരേയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുടെ അക്രമത്തിൽ പരുക്കേറ്റ സബ് ഇൻസ്പെക്ടറും രണ്ട് പൊലീസുകാരും ചികിത്സയിലാണെന്ന് എസ് പി അറിയിച്ചു.

ഗണേശ്(35), പ്രകാശ്(36), ആനന്ദ്(33) എന്നീ പൂജാരിമാരെ തലക്കടിച്ച് കൊന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രക്കവർച്ച നടന്നത്.

Keywords: Mangalore, news, Karnataka, Police, Death, Attack, arrest, Treatment, Mandya temple priests' death; The accused were shot by the police
< !- START disable copy paste -->

0 Comments: