city-gold-ad-for-blogger
Aster MIMS 10/10/2023

ആചാര സ്ഥാനികൻമാരുടെയും കോലധാരികളുടെയും മുടങ്ങി കിടക്കുന്ന 12 മാസത്തെ വേതനം ഓണത്തിന് മുമ്പ് നൽകാമെന്ന് പറഞ്ഞ സർക്കാർ വാക്ക് പാലിച്ചില്ല: ഉത്തര മലബാർ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി

കാസർകോട്: (www.kasargodvartha.com 04.09.2020) ആചാര സ്ഥാനികൻമാരുടെയും കോലധാരികളുടെയും മുടങ്ങി കിടക്കുന്ന 12 മാസത്തെ വേതനം ഓണത്തിന് മുമ്പ് നൽകാമെന്ന് പറഞ്ഞ സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ഉത്തര മലബാർ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മലബാർ ദേവസ്വം ബോർഡ് നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ ഉപവസിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആചാര സ്ഥാനികൻമാരുടെയും കോലധാരികളുടെയും മുടങ്ങി കിടക്കുന്ന 12 മാസത്തെ വേതനം ഓണത്തിന് മുമ്പ് നൽകാമെന്ന് പറഞ്ഞ സർക്കാർ വാക്ക് പാലിച്ചില്ല: ഉത്തര മലബാർ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി


ഉപവാസം ജില്ലാ പ്രസിഡണ്ട് സി രാജൻ പെരിയ ഉദ്ഘാടനം ചെയ്യും. വയലപ്രം നാരായണൻ അധ്യക്ഷത വഹിക്കും. ഉപവാസത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആചാര സ്ഥാനികൻമാരും കോലധാരികളും അവരവരുടെ വീടുകളിൽ ഉപവസിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സി രാജൻ പെരിയ, വി സി നാരായണൻ, മധുസൂദനൻ എടാട്ട്, അഡ്വ. യു എസ് ബാലൻ, സത്യൻ പൂച്ചക്കാട്, പ്രഭാകര കാരണോർ, പത്മനാഭ കാരണോർ സംബന്ധിച്ചു.


  Keywords: News, Kerala, Kasaragod, Temple, ONAM-2020, inauguration, House, Press meet, Govt does not keep promise to pay 12 months salary arrears of Ritualists and Koladharis before Onam: North Malabar Joint Temple Preservation Committee

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL