city-gold-ad-for-blogger
Aster MIMS 10/10/2023

സൗദി ദമാമിൽ കാറപകടം; മലയാളി യുവാക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം

റിയാദ്:  (www.kasargodvartha.com 24.09.2020) സൗദി ദമാമിൽ ഉണ്ടായ കാറപകടത്തിൽ മലയാളി യുവാക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (23), വയനാട്ടിലെ അന്‍സിഫ് (23), താനൂർ കുന്നുംപുറത്തെ മുഹമ്മദ് ഷഫീഖ് (23) എന്നിവരാണ് മരിച്ചത്. അൽ കോബാര്‍ - ദഹ്‌റാൻ - ദമാം ദേശീയ പാതയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ നയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ അതിശക്തമായി ഇടിച്ചു മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചു.

ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂർവ വിദ്യാര്‍ഥികളായിരുന്നു ഇവർ. സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ ജോലി ചെയ്തുവരികയായിരുന്നു. സഊദി ദേശീയ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടികൾ കണ്ട് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. കുടുംബസമേതം ദമാമിൽ തന്നെയായിരുന്നു ഇവരുടെ താമസം. മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലകസ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉറ്റ സുഹൃത്തുകളുടെ ആകസ്മിക മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരേ പോലെ കണ്ണീരിലാഴ്ത്തി.

സൗദി ദമാമിൽ കാറപകടം;  മലയാളി യുവാക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം



Keywords:  Riyadh, Kerala, Gulf, News, Car, Accident, Saudi Arabia, Car accident in Dammam, Saudi Arabia; Three Malayalee youths have a tragic end

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL