ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ല; എന്നിട്ടും ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണില്‍, നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ കത്ത്

കാസര്‍കോട്: (www.kasargodvartha.com 02.08.2020) ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലാതിരുന്നിട്ടും ജില്ലയില്‍ ഇപ്പോഴും നിരവധി പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പെട്ടിരിക്കുകയാണെന്നും ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ കത്തയച്ചു. കാസര്‍കോട് നഗരസഭയിലെ 3, 16, 23, 27 വാര്‍ഡുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു പോസിറ്റീവ് കേസ് പോലുമില്ല. 

എന്നാല്‍ വാര്‍ഡ് ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുകയാണ്. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതുമൂലം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. പോലീസും തദ്ദേശവാസികളും തമ്മില്‍ അനാവശ്യ വാക്കു തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. അതിനാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.


SUMMARY: No positive cases, but included in Containment zone; NA Nellikkunnu MLA sent a letter to DMO

Post a Comment

Previous Post Next Post