ഓവുചാല്‍ നിര്‍മ്മാണത്തില്‍ അപകതയെന്ന്; നാഷണല്‍ യൂത്ത് ലീഗ് വിജിലന്‍സിന് പരാതി നല്‍കി

ഓവുചാല്‍ നിര്‍മ്മാണത്തില്‍ അപകതയെന്ന്; നാഷണല്‍ യൂത്ത് ലീഗ് വിജിലന്‍സിന് പരാതി നല്‍കി


മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02.08.2020) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ബ്ലാര്‍കോട് സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ 4,95,000 രൂപ വകയിരുത്തി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഡ്രൈനേജ് നിര്‍മ്മിക്കുന്നതില്‍ അഴിമതി നടക്കുന്നതായി ആരോപിച്ച് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിക്ക് പരാതി നല്‍കി.

അശാസ്ത്രീയമായാണ് പ്രവര്‍ത്തി നടക്കുന്നതെന്നും കുറ്റമറ്റ രീതിയില്‍ അന്യോഷണം നടത്തി അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ജനപ്രധിനിതികള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാദിക്ക് കടപ്പുറവും ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീറും വിജിലന്‍സ് ഡി വൈ എസ് പിയോട് ആവശ്യപ്പെട്ടു.


Keywords: Mogralputhur, news, Kerala, complaint, Youth League, Vigilance, National Youth League complained to Vigilance for Defect in the construction of the Ovuchaal