city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലയിലെ ചികിത്സാ രംഗം പ്രശ്‌ന രഹിതമാക്കാന്‍ സർക്കാർ സത്വരമായി ഇടപെടണം: കേരള മുസ്ലിം ജമാഅത്ത്

കാസർകോട്: (www.kasargodvartha.com 01.08.2020) ജില്ലയിലെ ചികിത്സാ രംഗം പ്രശ്‌ന രഹിതമാക്കാന്‍ സർക്കാർ  സത്വരമായി ഇടപെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ ആരംഭത്തില്‍ കേരള-കർണ്ണാടക അതിര്‍ത്തി മണ്ണിട്ടു മൂടുകയും അത്കാരണം പത്തോളം പേരുടെ ജീവന്‍ പൊലിയുകയും ചെയ്തപ്പോഴാണ് കാസര്‍കോടിന്റെ ആതുര ശുശ്രൂഷ മേഖലയിലെ പരിതാപകരമായ അവസ്ഥ നാം മനസിലാക്കിയത്. അതു കൊണ്ടു തന്നെ ഈ കോവിഡു കാലത്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന വര്‍ദ്ധിച്ച സമ്മര്‍ദ്ധങ്ങള്‍ നാം തിരിച്ചറിയണം.
ജില്ലയിലെ ചികിത്സാ രംഗം പ്രശ്‌ന രഹിതമാക്കാന്‍ സർക്കാർ സത്വരമായി ഇടപെടണം: കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്ടെ ചില ആശുപത്രികളില്‍ സംഭവിച്ചെന്ന് പറയുന്ന അപാകങ്ങളെ അതിവൈകാരികമായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കുന്നത് ഒരിക്കലും നമുക്ക് ഗുണം ചെയ്യില്ല. പ്രശ്‌നങ്ങളെ അധികാരികളുടെ ശ്രദ്ധയിലെത്തിച്ച് പക്വമായ പരിഹാരമുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.

അതോടൊപ്പം ചികിത്സാ സൗകര്യവും യത്രാ സൗകര്യവും പരിമിതമാവുകയും സാമ്പത്തിക പരാധീനത അനുഭവിക്കുകയും ചെയ്യുന്ന
പൊതു സമൂഹത്തെ പ്രകോപിതരാക്കുന്ന രീതിയിലുള്ള സമീപനം സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നുണ്ടാവുകയുമരുത്.

ജില്ലയുടെ ഈ മേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞ സ്ഥിതിക്ക് ചികിത്സാ സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്ന് സമഗ്രമായ ഇടപെടല്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

Keywords: Kasaragod, news, Kerala, District, Treatment, COVID-19, Government should take immediate action to make the medical field in the district problem-free: Kerala Muslim Jamath District General Secretary

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL