കാസര്‍കോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 113 പേരില്‍ 105 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ; 31 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 113 പേരില്‍ 105 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ; 31 പേര്‍ക്ക് രോഗമുക്തി


കാസര്‍കോട്: (www.kasargodvartha.com 02.08.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 113 പേരില്‍ 105 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന 38 കാരന്‍, ഹോങ്കോങ്ങില്‍ നിന്ന് വന്ന 40 കാരന്‍, ഖത്തറില്‍ നിന്ന് വന്ന 21, 44 വയസുള്ള പുരുഷന്മാര്‍), ഇതരസംസ്ഥാനത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ത്രിപുരയില്‍ നിന്ന് വന്ന 46 കാരന്‍, ബംഗളൂരൂവില്‍ നിന്ന് വന്ന 23 കാരന്‍, 38 കാരന്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 52 കാരന്‍) എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി. 

ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും പരവനടുക്കം എം ആര്‍ എസ് സിഫ് എല്‍ ടി സിയില്‍ നിന്ന് നാല് പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് ഏഴ് പേരും, വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് രണ്ടാളും, മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടി സിയില്‍ നിന്ന് 14 പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ നിന്ന് മൂന്നു പേരുമുള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

നിരീക്ഷണത്തിലുള്ളത് 3982 പേര്‍

വീടുകളില്‍ നിരീക്ഷണത്തില്‍ 2910 പേരും സ്ഥാപനങ്ങളില്‍ 1072 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3982 പേര്‍. പുതിയതായി 572 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30418 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 763 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 203 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 174 പേരെ നിരീക്ഷണത്തിലാക്കി. 59 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.


Keywords: Kasaragod, news, Kerala, COVID-19, Report, Test, COVID for 105 through contact in Kasaragod