ഓവുചാൽ നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമച്ചത് തടഞ്ഞ യുവക്കളെ മർദ്ദിച്ചെന്ന പരാതിയിൽ നാഷണൽ യൂത്ത്‌ ലീഗ്‌ പ്രവർത്തകനെതിരെ കേസ്‌

ഓവുചാൽ നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമച്ചത് തടഞ്ഞ യുവക്കളെ മർദ്ദിച്ചെന്ന പരാതിയിൽ നാഷണൽ യൂത്ത്‌ ലീഗ്‌ പ്രവർത്തകനെതിരെ കേസ്‌

കാസർകോട്: (www.kasargodvartha.com 01.08.2020) മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയിൽ  ഉൾപ്പെടുത്തി എരിയാൽ ബ്ലാർക്കോടിൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന ഓവുചാൽ പണി തടസ്സപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞ യുവാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ നാഷ്ണൽ യൂത്ത്‌ ലീഗ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി നൗഷാദ്‌ ബളളീറിനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.

ഓവുചാൽ ജോലി നടന്ന് കൊണ്ടിരിക്കെ കരാറുകാരനാണെന്ന് തെറ്റിദ്ധരിച്ച്‌ സമീപവാസിയായ താജുദ്ദീനെ ഭീഷണിപ്പെത്തിയെന്നാണ് പരാതി.

സമദ് എന്നയാളുടെ വീടിനടുത്ത്‌ വെച്ച്‌ താജുദ്ദീനുമായി ഉണ്ടായ വാക്കേറ്റം തടയാൻ ചെന്നപ്പോൾ സമദിനെ മർദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്നാണ് ‌പരാതി.


ഓവുചാലിന്റെ പണി ആരംഭിച്ചത്‌ മുതൽ തന്നെ  കരാറുകാരനെ അന്വേഷിച്ച്‌ വരികയും രണ്ട്‌ ദിവസം കഴിഞ്ഞ്‌ വീണ്ടും വരികയും താജുദ്ദീൻ കരാറുകരനാണെന്ന് തെറ്റിദ്ധരിച്ച്‌  വിജിലൻസിൽ പരാതിപ്പെടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.Keywords: Kasaragod, Kerala, News, Police, Case, National Youth League, Youth, Case against National Youth League activist for beating up youths