city-gold-ad-for-blogger
Aster MIMS 10/10/2023

പ്ലസ് വണ്‍ പ്രവേശനത്തിന് സഹായ കേന്ദ്രങ്ങളൊരുക്കി ബി ആര്‍ സി


കാസര്‍കോട്:  (www.kasargodvartha.com 02.08.2020) പ്ലസ് വണ്‍ പ്രവേശനത്തിന് കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (BRC) ഹെല്‍പ് ഡെസ്‌കുകള്‍. സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബി ആര്‍ സികള്‍ കേന്ദ്രീകരിച്ചാണ് ഹെല്‍പ് ഡെസ്‌കുകള്‍ തയ്യാറായത്. പ്രവൃത്തി ദിനങ്ങളില്‍ മുതല്‍ രാവിലെ 10 മുതല്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തന സജ്ജമാകും. വൈകിട്ട് നാല് വരെ സെന്ററുകള്‍ പ്രവര്‍ത്തിക്കും. 
പ്ലസ് വണ്‍ പ്രവേശനത്തിന് സഹായ കേന്ദ്രങ്ങളൊരുക്കി ബി ആര്‍ സി

കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴുവാക്കിയാണ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. ബി ആര്‍സികളിലെ പരിശീലകര്‍, റിസോഴ്സ് പേഴ്സണ്‍സ്, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. ഹെല്പ് ഡെസ്‌കുകളിലെത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി അപേക്ഷ നല്‍കുന്നതോടൊപ്പം പ്രവേശനം സംബന്ധിച്ചുള്ള സംശയനിവാരണവും നടത്താം.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് കഫെകളിലെത്താനുള്ള പ്രയാസവും പരിഹരിക്കുന്നതോടൊപ്പം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇത്തരം ഹെല്‍പ് ഡെസ്‌കുകള്‍ സഹായിക്കുമെന്ന്  ഹോസ്ദുര്‍ഗ് ബി ആര്‍ സി പ്രോഗ്രാം ഓഫീസര്‍ പി വി ഉണ്ണിരാജന്‍ പറഞ്ഞു. 

സഹായ കേന്ദ്രങ്ങള്‍ അറിയാം

ഹോസ്ദുര്‍ഗ് ബിആര്‍സി നേതൃത്വത്തില്‍ നീലേശ്വരം എന്‍ കെ ബി എം യു പി എസ്, ഹോസ്ദുര്‍ഗ് ബി ആര്‍ സി, ബേളൂര്‍ ജി യു പി എസ് , മടിക്കൈ (2) ജി വി എച്ച് എസ് എസ് , ചാമുണ്ഡിക്കുന്ന് ജി എച്ച് എസ്  എന്നീ അഞ്ച് കേന്ദ്രങ്ങളും  ചെറുവത്തൂര്‍ ബി ആര്‍ സി നേതൃത്വത്തില്‍  നാലിലാങ്കണ്ടം ജിയുപിഎസ് , ചെറുവത്തൂര്‍ ബി ആര്‍ സി,  ജി ഡബല്‍ു യു പി എസ് ചെറുവത്തൂര്‍, എ എല്‍ പി എസ് നോര്‍ത്ത് തൃക്കരിപ്പൂര്‍, ജി എല്‍ പി എസ് മാടക്കാല്‍ എന്നീ അഞ്ച് കേന്ദ്രങ്ങളും ബേക്കല്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ജി ഡബ്ല്യൂ എല്‍ പി എസ് ബാരെ,  ജി യു പി എസ് പള്ളിക്കര, ജി യു പി എസ് പുതിയകണ്ടം എന്നീ മൂന്ന് കേന്ദ്രങ്ങളും  ചിറ്റാരിക്കാല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍  കരിമ്പില്‍ എച്ച് എസ് കുമ്പളപ്പള്ളി, ബി ആര്‍ സി ചിറ്റാരിക്കാല്‍, വിമല എല്‍ പി എസ് ഭീമനടി, ജി എച്ച് എസ് എസ് ബളാല്‍, ജി യു പി എസ് കണ്ണിവയല്‍, എന്നീ അഞ്ച് കേന്ദ്രങ്ങളും മഞ്ചേശ്വരം ബി ആര്‍ സിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ബി ആര്‍ സി ഓഫീസ് മുളിഞ്ച,  ജി യു പി എസ് കടംബാര്‍, എന്നീ രണ്ട് കേന്ദ്രങ്ങളും  കാസര്‍ഗോഡ് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ എല്‍ പി എസ് കല്ലംഗൈ, കാസര്‍ഗോഡ് ബി ആര്‍ സി ഓഫീസ് ഉളിയത്തടുക്ക,  എ യു പി എസ് കുറ്റിക്കോല്‍, ജിഎച്ച്എസ്എസ് കുണ്ടംകുഴി ന്നീ നാല് കേന്ദ്രങ്ങളുമാണുള്ളത്. മഞ്ചേശ്വരം ബി ആര്‍സിയുടെ നേതൃത്വത്തിലുള്ള ഹെല്പ് ഡെസ്‌കുകള്‍ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് രണ്ടു മണി മുതലായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക.

Keywords: Block Resource Center, Kasaragod, news, Kerala, center, school,  BRC has set up help desks for Plus One access

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL