കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്

കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്


കാസര്‍കോട്: (www.kasargodvartha.com 02.08.2020) ജില്ലയില്‍ നിന്ന് ജോലിക്കും വ്യാപാരത്തിനുമായി കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ബി ജെ പി പ്രക്ഷോഭം തുടങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് രണ്ടും മൂന്നും മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് അന്തര്‍സംസ്ഥാന യാത്രയ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലെന്നാണ്. പക്ഷെ അതിനു വിരുദ്ധമായി യാത്ര വിലക്ക് തുടരുകയാണെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്ന് ശ്രീകാന്ത് അറിയിച്ചു. 
Kasaragod, news, Kerala, BJP, Adv. Srikanth,  Agitation will start if the travel ban for those going to Karnataka has not lifted; BJP district president Adv. K Srikanth

കാസര്‍കോട് ജില്ലയിലെ നൂറുകണക്കിനു ആള്‍ക്കാര്‍ അതിര്‍ത്തി ജില്ലയെ ആശ്രയിച്ച് കഴിയുകയാണ്. ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതു മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ശ്രീകാന്ത് പറഞ്ഞു. യാത്രാവിലക്കുണ്ടായിട്ടും കോവിഡ് വ്യാപനം നിയന്ത്രിക്കാനോ തടയാനോ സാധിച്ചിട്ടില്ലെന്നദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയിലേക്ക് പോകുന്നതുകൊണ്ടല്ല രോഗം കൂടുന്നതെന്നും വിലക്ക് നീക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്ന് ശ്രീകാന്ത് അറിയിച്ചു. 

അന്തര്‍ സംസ്ഥാന യാത്രാ വിലക്ക് സംബന്ധിച്ച് ജില്ലയുടെ എം.പി., എംഎല്‍എമാരുടെ മൗനം അപലപനീയമാണ്. ജില്ലയുടെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഈ കാര്യത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.


Keywords: Kasaragod, news, Kerala, BJP, Adv. Srikanth,  Agitation will start if the travel ban for those going to Karnataka has not lifted; BJP district president Adv. K Srikanth